Thursday 17 December 2015

സംവരണം ഇപ്പോൾ അനുഭവിക്കുന്നവരൊട് മനുഷ്യത്വത്തോടെ സംസ്കാരത്തോടെ സഹവസിക്കാൻ കളമൊരുക്കുമോ ?


സംവരണം ഇപ്പോൾ അനുഭവിക്കുന്നവരൊട് മനുഷ്യത്വത്തോടെ സംസ്കാരത്തോടെ സഹവസിക്കാൻ കളമൊരുക്കുമോ ? സംവരണം വിഷയത്തിൽ ബി ജെ പി മതം മാ റിയോ ? മണ്ഡൽ കമ്മീഷൻ സംവരണം ശുപാർശ ചെയ്തപ്പോൾ ഉണ്ടായിരുന്ന നിലപാട് , ഇപ്പോൾ പാട്ടേൽ സംവരണ സമരത്തിൽ എന്താണു ശരിയായ നിലപാടെന്നു വ്യക്തമാക്കുമോ ? സംവരണം ഇപ്പോൾ അനുഭവിക്കുന്നവരൊട് മനുഷ്യത്വത്തോടെ സംസ്കാരത്തോടെ സഹവസിക്കാൻ കളമൊരുക്കുമോ ? മതം തിരിച്ചുള്ള കണക്ക് പ്രസിധീകരിച്ച്തിൽ ചില രാഷ്ട്രീയ കക്ഷികൾ ക്ക് വെവലാദിയുള്ളതായി കാണാം മുസ്ലീംകളുടെ വർ ധനനിരക്ക് ഹിന്ദുവിന്റെ വർ ധന നിരക്കിനേക്കാൾ കൂടുതലാണത്രെ എന്താണു യഥാർ ത്ത മുസ്ലിം ഹിന്ദു എന്ന് തിരിച്ചറിയാനുള്ള മാനദണ്ഡം ജന്മമമോ? കർ മമോ? അവകാശവാദമോ ? ശരിക്കും മത ബോധമുള്ള ധാർ മിക ബോധമുള്ള ഹിന്ധുക്കളുടെയോ ,മുസ്ലീംകളുടെയോ വർ ധന ഉണ്ടാകുന്നുണ്ടോ ? ഉണ്ടെങ്കിൽ യാതൊരു ആശങ്കക്കും അവകാശമില്ല ജാതി പിശാചുകളുടേയും വർ ഗീയ കോമരങ്ങളുടെയും വർ്ധനയാണ് ഭീഷണിയായിട്ടുള്ളത് എന്നാലും എണ്ണത്തെ കുറിച്ചു ആശങ്കയുള്ളവർ എന്ത് കൊണ്ടാണു ഇങ്ങനെ സംഭവിച്ചെന്നു ആരായുന്നത് നല്ലതാണ് ഹിന്ദുവായാലും ,മുസ്ലീമായാലും വർ ധന നിരക്ക് കൂടുതൽ കാണുന്നത് സാമ്പത്തികമായും, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരിലാണു ജനന മരണ നിരക്കുകൾ കൂടുതൽ എന്നത് വലിയ ഗവേഷണമൊന്നും കൂടാതെ ആർ ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ അങ്ങനെ നോക്കുമ്പോൾ മുസ്ലീംകൾ ഹിന്ദുക്കളെക്കാൾ സാമ്പത്തികമായും വിദ്യാഭയാസപരമായും പിന്നോക്കം നിൽക്കുന്നതാവണം അവരുടെ എണ്ണത്തിൽ ,ജനന നിരക്കിൽ വർ ധനക്ക് കാരണം ആയതിന്നാൽ അവരുടെ സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്കു പ്രത്യേക ഊന്നൽ കൊടുത്താൽ അവർ കൂടുതൽ എണ്ണം ജനിക്കുന്നത് നിയന്ത്രണ വിധേയമാകും പിന്നെ മതമാറ്റമാണോ കാരണം എന്ന് പരിശോധിക്കണം അങ്ങനെയാണെങ്കിൽ നിർ ബന്ധ മതമാറ്റം ഉണ്ടോ എന്ന് കൂടി പരിശോധിക്കണം അതാണു കാരണമെങ്കിൽ തടയാൻ ഇവിടെ ഇപ്പോൾ തന്നെ നിയമം ഉണ്ടല്ലോ അവ കാര്യക്ഷമമായി നടപ്പിലാക്കണം നിർ ബന്ധ മത മാറ്റമല്ലേ തടയാനൊക്കൂ ഹിന്ദു മതത്തിലെ ജീർണതകളായ ഐത്തം ജാതി ചിന്ത അനാചാരം അന്ധ വിശ്വാസം എന്നിവയാണു മത പരിവർത്തനത്തിന്നു കാരണം എങ്കിൽ അവ ഇല്ലാതാക്കാൻ നവോത്ഥാനം വേണം അതിന്നു ഈ മത സർവെയിൽ ജാതിയും അവരുടെ സാമ്പത്തിക വിദ്യഭാസ നിലവാരത്തെയും കുറിച്ച് അന്വേഷിക്കണം അവയ്ക്ക് പരിഹാരം കാണണം

Wednesday 9 December 2015

തെരഞ്ഞെടുപ്പാണ് മുഖ്യം


അന്ധ വിശ്വാസങ്ങൾക്ക് അറുതി വരുത്തുക പ്രായൊഗികമോ ?അല്ലെന്നാണ് എന്റെ പക്ഷം എന്ത് കൊണ്ടെന്നാൽ വിശ്വാസങ്ങളെല്ലാം തന്നെ പൂർണമായോ ,ഭാഗികമായോ അന്ധമാണ് എല്ലാ അറിവുകളും ശാസ്ത്രങ്ങളും പരിമിതമാണ് പരിതിയുള്ളതാണു കൂടുതൽ അറിയും തോറും നിലവിലെ വിശ്വസങ്ങൾ മാറ്റം വരാം എന്ന് വെച്ചു നമുക്ക് നിലവിലെ വിശ്വാസങ്ങളെ ഉള്ള വിജ്ട്നാനം അനുസരിച്ചു അന്ധം എന്ന് ചിലതിനെ കാണുകയല്ലേ നിർവാഹമുള്ളൂ അത്തരത്തിലുള്ള ജ്യോതിഷം നിരോധിക്കുന്നത് നല്ലതാണ് കേരള സർക്കാർ അന്ധ വിശ്വാസം നിയന്ത്രിക്കാൻ നിയമം കൊണ്ടു വരുന്നെന്ന് കേട്ടു ചാനലുകളിലെ ജ്യോതിഷ പരിപാടി പോലെ തന്നെ അത്ഭുത മരുന്നുകളുടെ ,പ്രാർത്തനകളുടെ പരസ്യങ്ങളും ഒഴിവാക്കണം ചാനലുകളിൽ മാത്രമല്ല മറ്റു മാധയമങ്ങളിലും
തെരഞ്ഞെടുപ്പാണ് നിർണായകം തെരെഞ്ഞെടുപ്പ് ഒരു തീർപ്പാണു തീർപ്പുകളാണു വിജയ പരാജയങ്ങൾ നിർണയിക്കുന്നത് തീർപ്പുകൾ വിവിധ ഘടകങ്ങൾ കണക്കിലെടുത്തുള്ള ഒരു തീരുമാനം ആണു തീരുമാനം ഒരു പല വിധങ്ങളിൽ , വഴികളിൽ നിന്നനുയോജ്യ ഉത്തമ തെരഞ്ഞെടുപ്പാണ് തർക്കത്തിൽ നിന്നല്ല തീരുമാനങ്ങൾ ഉരുത്തിരിയേണ്ടതു കൃയാത്മ ചർച്ചകളിൽ നിന്നാണു സംവാദങ്ങളിൽ നിന്നാണു സംവാദം വാശിയല്ല തർക്കമല്ല അത് നല്ല വാദമുഖങ്ങളെ വിലയിരുത്തലാണ് അനുകൂല പ്രതികൂല ഘടകങ്ങളെ വീശകലനം ചെയ്യലാണ് വ്യാ ഖ്യാനിക്കലാണു തെരഞ്ഞെടുപ്പാണ് മുഖ്യം ഉചിതമായി തോന്നുന്നതിനെ പുനർ ചിന്ത നടത്തി ഉത്തമമായതിനെ ഉചി തമായതിനെ തെരെഞ്ഞെട്ടുക്കലാണു തെരഞ്ഞെടുപ്പാണ് മുഖ്യം തീർപ്പാണു തീരുമാനങ്ങളാണ എല്ലാം നിശ്ചയിക്കുന്നത് തെരഞ്ഞെടുപ്പാണ് മുഖ്യം

Sunday 6 December 2015

മാന്‍ഹോളിലേക്ക്‌ എടുത്തുചാടിയ നൗഷാദ്‌ മണ്ടനെന്ന്‌ കെ.പി ശശികല | mangalam.com

മാന്‍ഹോളിലേക്ക്‌ എടുത്തുചാടിയ നൗഷാദ്‌ മണ്ടനെന്ന്‌ കെ.പി ശശികല | mangalam.comകലകൾക്കും സാഹിത്യത്തിന്നും മത ഭ്രാന്തുണ്ടാകാൻ
പാടില്ല മനുഷ്യത്വം വളർത്തലാകണം അവയുടെ ലക്ഷ്യം
 
അതാണു ഉത്തമ കല സാഹിത്യം സംഗീതം





അപ്പ കഷണത്തിൽ കിട്ടിയതു പോര എന്നു വിണ്ണി  ആർത്തിയോടെ ആർത്തു  വിളിക്കുന്ന മുതലാളിയുടെ ജാതിക്കാർ  നായാടിയെ ,കാട്ടു ജാതിക്കാരെ എത്ര കണ്ട് പരിഗണിക്കും  ദളിതർക്ക് 
കിട്ടിയ സ്ഥാന മാനങ്ങൾ അധികാരം അപ്പ കഷണം എത്ര എന്ന് സ്വന്തം ജാതിക്കാരുമായി
ഒന്ന് താരതമ്യം ചെയ്യുമോ ?

ശ്രീ നാരയണീയർ നടത്തുന്ന സ്ഥാപങ്ങളിൽ
താക്കോൽ സ്ഥാനത്ത് എത്ര ന്യൂന പക്ഷക്കാരുണ്ട് ?എത്ര ദളിതരുണ്ട് എന്നൊന്ന് വ്യക്തമാക്കുമോ
?

മുസ്ലിംകൾ വിദ്യാഭ്യാസ വകുപ്പ് ഭരിച്ച്    കാലം കുറെ കഴിഞ്ഞെങ്കിലും  മുസ്ലിംകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരോഗ്യ
സ്ഥാപനങ്ങളിൽ താക്കോൽ സ്ഥാനങ്ങളിൽ എത്ര അന്യ സമുദായക്കാരുണ്ട് എന്നൊന്ന് അന്വേഷിക്കുമോ
നാരയണീയരും നായന്മാരും നടത്തുന്ന സ്ഥാപനങ്ങളിൽ എത്ര ദളിതരുണ്ട് ,മുസ്ലിംകളുണ്ട് എന്നൊന്ന്
വിശകലനം ചെയ്യുമോ /?

താരതമ്യേനെ പട്ടിണി പാവങ്ങളും വിദ്യ
വിഹീനരും ഏതു  സമുദായത്തിലാണ്?
ഭൂരിപക്ഷം ആരാണു അപ്പ കഷണം കൂടുതൽ കിട്ടിയവർ
?
അർഹമായ ഓഹാരിയിലധികം കിട്ടിയവർ   അവർ ന്യൂന പക്ഷം തന്നെ സവർണർ   സംവരണം ആവശ്യമില്ലാത്തവർ  ?

മാന്‍ഹോളിലേക്ക്‌ എടുത്തുചാടിയ നൗഷാദ്‌ മണ്ടനെന്ന്‌ കെ.പി ശശികല | mangalam.com

മാന്‍ഹോളിലേക്ക്‌ എടുത്തുചാടിയ നൗഷാദ്‌ മണ്ടനെന്ന്‌ കെ.പി ശശികല | mangalam.comകലകൾക്കും സാഹിത്യത്തിന്നും മത ഭ്രാന്തുണ്ടാകാൻ
പാടില്ല മനുഷ്യത്വം വളർത്തലാകണം അവയുടെ ലക്ഷ്യം
 
അതാണു ഉത്തമ കല സാഹിത്യം സംഗീതം





അപ്പ കഷണത്തിൽ കിട്ടിയതു പോര എന്നു വിണ്ണി  ആർത്തിയോടെ ആർത്തു  വിളിക്കുന്ന മുതലാളിയുടെ ജാതിക്കാർ  നായാടിയെ ,കാട്ടു ജാതിക്കാരെ എത്ര കണ്ട് പരിഗണിക്കും  ദളിതർക്ക് 
കിട്ടിയ സ്ഥാന മാനങ്ങൾ അധികാരം അപ്പ കഷണം എത്ര എന്ന് സ്വന്തം ജാതിക്കാരുമായി
ഒന്ന് താരതമ്യം ചെയ്യുമോ ?

ശ്രീ നാരയണീയർ നടത്തുന്ന സ്ഥാപങ്ങളിൽ
താക്കോൽ സ്ഥാനത്ത് എത്ര ന്യൂന പക്ഷക്കാരുണ്ട് ?എത്ര ദളിതരുണ്ട് എന്നൊന്ന് വ്യക്തമാക്കുമോ
?

മുസ്ലിംകൾ വിദ്യാഭ്യാസ വകുപ്പ് ഭരിച്ച്    കാലം കുറെ കഴിഞ്ഞെങ്കിലും  മുസ്ലിംകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരോഗ്യ
സ്ഥാപനങ്ങളിൽ താക്കോൽ സ്ഥാനങ്ങളിൽ എത്ര അന്യ സമുദായക്കാരുണ്ട് എന്നൊന്ന് അന്വേഷിക്കുമോ
നാരയണീയരും നായന്മാരും നടത്തുന്ന സ്ഥാപനങ്ങളിൽ എത്ര ദളിതരുണ്ട് ,മുസ്ലിംകളുണ്ട് എന്നൊന്ന്
വിശകലനം ചെയ്യുമോ /?

താരതമ്യേനെ പട്ടിണി പാവങ്ങളും വിദ്യ
വിഹീനരും ഏതു  സമുദായത്തിലാണ്?
ഭൂരിപക്ഷം ആരാണു അപ്പ കഷണം കൂടുതൽ കിട്ടിയവർ
?
അർഹമായ ഓഹാരിയിലധികം കിട്ടിയവർ   അവർ ന്യൂന പക്ഷം തന്നെ സവർണർ   സംവരണം ആവശ്യമില്ലാത്തവർ  ?

Sunday 8 November 2015

പിഴ ക്കാത്തവർ ആരുണ്ടീ ഊഴിയിൽ ?


പിഴ ക്കാത്തവർ ആരുണ്ടീ ഊഴിയിൽ ? വാക്ക്\ പിഴക്കാത്തവർ ,വിഴുങ്ങാത്തവർ നാക്ക് പിഴക്കാത്തവർ ,നോക്ക് പിഴക്കാത്തവർ വഴുക്കാത്തവർ ,വഴക്കിടാത്തവർ വീഴാത്തവർ പിഴ ഒടുക്കിയാൽ പഴി ഒഴിഞ്ഞിടാം, പിഴ ഒഴിയുമോ ? പിഴ പറ്റാതെ ,വഴി തെറ്റാതെ കഴിയാൻ കഴിയും വഴി ഓതീടാമോ ? ഒര്ക്കാനായി ഒരു വഴി നേർ വഴി ,നേരിൻ വഴി, നേരം പാഴാക്കാത്ത വഴി

Friday 6 November 2015

പാഠപുസ്തകങ്ങളിൽ നിന്നും ഉറുദു എഴുത്തുകാരുടെ രചനകൾ ഒഴിവാക്കുന്നു

പാഠപുസ്തകങ്ങളിൽ നിന്നും ഉറുദു എഴുത്തുകാരുടെ രചനകൾ ഒഴിവാക്കുന്നു

gujarath high court, civlcode, muslim law | | Anweshanam

gujarath high court, civlcode, muslim law | | Anweshanam

മതപരമായ ചട്ടക്കൂട് മാനിച്ച് പഠിക്കുന്നവർ മാത്രം ഇവിടെ പഠിച്ചാൽ മതി; മദ്രസയായി തോന്നുന്നുണ്ടെങ്കിൽ അതിൽ അഭിമാനിക്കുന്നുവെന്ന് ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ

മതപരമായ ചട്ടക്കൂട് മാനിച്ച് പഠിക്കുന്നവർ മാത്രം ഇവിടെ പഠിച്ചാൽ മതി; മദ്രസയായി തോന്നുന്നുണ്ടെങ്കിൽ അതിൽ അഭിമാനിക്കുന്നുവെന്ന് ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ

Monday 2 November 2015

ബീഫ് വിവാദങ്ങളെ പരിഹസിച്ച് മുരളി ഗോപി

ബീഫ് വിവാദങ്ങളെ പരിഹസിച്ച് മുരളി ഗോപി





എന്തിന്
എതിനു  പ്രാധാന്യം നൽകണമെന്ന് നിശ്ചയിക്കാൻ
വിവേകമുള്ള ഭരണാധികാരികളെ നൽകി  കരുണ കാട്ടണേ
കരുണാകര കരുണ നിധിയാം പടച്ച തമ്പുരാനെ



Friday 16 October 2015

best wishes: manoharlal khattar, beef issue | | Anweshanam

best wishes: manoharlal khattar, beef issue | | Anweshanam: manoharlal khattar, beef issue | | Anweshanamമാധ്യമങ്ങൾ അഭിപ്രായത്തിനു പ്രാധാന്യം കൊടുക്കാതെ സത്യം കണ്ടെത്തി വാർത്തകൾ പ്രസിദ്ധീകരിക്കണം എത്രയോ സംഭവങ്ങളാണ് വാർത്തകളിൽ വരുന്ന പല കാര്യങ്ങളും വാസ്തവമല്ല എന്നതിനു തെളിവായി നിത്യേനെ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്



ഈ കപട അഭിപ്രായ പ്രകടനങ്ങൾ   ബന്തപ്പെട്ടവർക്കുണ്ടാക്കു ണ്ടാക്കുന്ന  മാന ഹാനി ,മാധ്യമങ്ങളിലെ ഒരു തിരുത്തൽ വാർത്ത  കൊണ്ടു ,അല്ലെങ്കിൽ ഒരു ഖേദ പ്രകടനം കൊണ്ടു തീരുന്നതാണോ ? ഇവിടെ ഒരു രാഷ്ട്രത്തെ ആകെ അപമാനിക്കും വിധത്തിൽ അല്ലേ പലരും അഭിപ്രായം പല മാധ്യമങ്ങളിലും രേഖപ്പെടുത്തിയിരുന്നത്



ആയതിനാൽ മാധ്യമങ്ങളും മറ്റു അധികാരികളും പോലീസ് ,മറ്റു അന്വേഷണ ഏജാൻസികളും സത്യം തികച്ചും ബോധ്യമായ ശേഷം മാത്രം വിവരങ്ങൾ പൊതു വേദികളിൽ പരസ്യമാക്കുവാൻ ശ്രദ്ധിക്കണം അതിന്നു വേണ്ടി കേഴുന്നു  പൊതു ജനം

manoharlal khattar, beef issue | | Anweshanam

manoharlal khattar, beef issue | | Anweshanam

Wednesday 14 October 2015

ദാദ്രി സംഭവം നിര്‍ഭാഗ്യകരമെന്ന് മോദി; ഗോധ്ര ഓര്‍മിപ്പിച്ച് ശിവസേന | Madhyamam

ദാദ്രി സംഭവം നിര്‍ഭാഗ്യകരമെന്ന് മോദി; ഗോധ്ര ഓര്‍മിപ്പിച്ച് ശിവസേന | Madhyamamപ്രാധാന മന്ത്രിയുടെ ഖേദ പ്രകടനം വൈകിയതിൻ കാരണം മനസ്സിലായില്ലേ ?അദ്ധേഹം വര്ഗീയ ഫാസിസ്റ്റ് തീവ്രവാദി ശക്തികളുടേ പിടിയിലാണ് കെട്ടിൽ നിന്ന് കെട്ടു പൊട്ടിച്ചു കെട്ടു പാടുകൾ അവഗണിച്ചു  ഒന്നും ചെയ്യാൻ അദ്ധെഹത്തിന്നാവില്ലത്രേ ? എനിക്ക് തെറ്റു പറ്റിയോ ? ഞാൻ കരുതിയിരുന്നത് മോഡിജി പ്രാപ്തനായ ഒരു പ്രധാന മന്ത്രിയാണെന്നാണുവര്ഗീയ വിഷം ചീറ്റി നാട്ടിലാകെ കലാപം ഉണ്ടാക്കാൻ പ്രസ്താവനകൾ പ്രചാരങ്ങൾ നടത്തുന്നവരെ നിലക്ക് നിർത്താൻ കഴിയാത്ത ,കഴിവില്ലാത്ത ഒരു പ്രാധാന മന്ത്രിയാണ് അദ്ദേഹം എന്ന് സ്വയം തോന്നുന്നു വെങ്കിൽ എന്താണു ചെയ്യേണ്ടതെന്ന് ജനം പറയണോ ?പ്രതിപക്ഷം പറയണോഅദ്ദേഹത്തെ പിന്തുണക്കുന്നവർ പുനര് ചിന്തനം ചെയ്യണോ ? ആലോചിക്കൂ

Saturday 10 October 2015


ഇത്തരം ക്രൂരതകൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ കർശന നടപടികൾ സ്വീകരിക്കണം പൊത്തിരച്ചി പ്രശ്നത്തിൽ കാണിക്കുന്ന അനാസ്ഥ ആവാം ഇത്തരം ക്രൂരതകൾക്ക് മടി മനുഷ്യനില്ലാത്തത്തിന്റെ ഒരു കാരണം ഭ്രാന്തോ മയക്കു മരുന്നോ മറ്റു ലഹരിയോ ആകാം ആയതിനു അറുതി വരുത്താൻ ,പരിഹാരം കാണാൻ അധികൃതർക്ക് കടമയുണ്ട് //10/2015 ഇതേ പോലെ തന്നെ സൗദിയിലെ നമ്മുടെ ഒരു സഹൊദരിയോട് കാട്ടിയ ക്രൂരത ഒരിക്കലും ആവർത്തിക്കപ്പെടരുത് എവിടെയും അതിന്നു ഉദ്യോഗസ്ഥര് അധികാരികൾ വേണ്ടുന്നത് ഉടനെ ചെയ്യണം തെറ്റ് കുറ്റങ്ങൾ ഇല്ലാതെ ആക്കാൻ വേണ്ടത് ചെയ്യുന്നതാണ് ഉത്തമ ഭരണാധികാരികളുടെ കടമ കടമ നിർവഹിക്കുന്ന നീതിമാരായ നിഷ്പക്ഷരായ ഭരണാധികാരികൾ ഉണ്ടാകുന്നതാണ് രാജ്യ ത്തിനു ആവശ്യം ഈശ്വരാ പടച്ച തമ്പുരാനെ എന്തെല്ലാം പരീക്ഷകൾ പരീക്ഷണങ്ങൾ സത്യമോ ? അസത്യമോ ? എന്ത് വിശ്വസിക്കും എങ്ങനെ വിശ്വസിക്കും ?ആരെ വിശ്വസിക്കും വിശ്വാസത്തിന്നു ഇളക്കം തട്ടിക്കല്ലെ ഈമാനോടെ മരിക്കാൻ ഉത്തകാൻ കേഴാനല്ലാതെ കഴിവില്ലാത്ത കീഴാളരാം അടിയങ്ങൾക്കു ആവില്ല മറ്റൊന്നുമേ എന്നാ വിശ്വാസത്തോടെ ജീവിക്കും ജീവൻ പോകും കാലത്തോളം കാലൻ വരുവോളം 7/10/2015

Saturday 26 September 2015

ബലി പെരുന്നാൾ ചിന്തകൾ


ബലി പെരുന്നാൾ ചിന്തകൾ സർവർക്കും ഈദുൽ അസ് ഹാ ,അഥ വാ ബലി പെരുന്നാൾ ,എന്ന വല്യ പെരുന്നാൾ ആശംസകൾ അത് ഒരു വലിയ ദിനം തന്നെ പല കാരണങ്ങൾ കൊണ്ടും ലോക ജന സംഖ്യയിൽ അഞ്ചിലൊന്നു വരുന്ന മുസ്ലിം ജനത അവർ ത്യാഗ സന്ന്ധരാണു ,ഇഷ്ടങ്ങളെ ,ഇഷ്ടമുള്ളവരെ വെടിഞ്ഞു ,ദൈവ ഇഷ്ടത്തിന്നായി ത്യാഗ പ്രവർത്തികൾ ,നാടും വീടും കൂടും കുഡുംഭവും വിട്ടു ഹജ്ജ് എന്നാ കര്മം അനുഷ്ടിക്കുന്ന ദിനങ്ങളാണ് ഹജ്ജ് അനുഷ്ടിക്കുന്ന തീർത്താടകരോട് അനുഭാവം പ്രകടിപ്പിച്ചു വീട്ടിലുള്ളവരും ദൈവ മഹാത്മ്യം ഓര്ത്ത് കീര്ത്തനവും സോത്രങ്ങളും സാദാ ആലപിക്കുന്ന ദിനങ്ങളാണ് ഹജ്ജിൽ ചെയ്യുന്ന ബലിയെ പോലെ ,നാട്ടിലും ബലി കഴിക്കുന്ന ദിനങ്ങളാണ് എന്താണു ബലി ? വെറും മൃഗങ്ങളെ കശാപ്പ് ചെയ്തു വിഗ്രഹങ്ങൾക്ക് അർപ്പിക്കുന്നതാണോ ? ഈ ബലി അർപ്പിക്കുന്ന രക്തവും മാംസവും ദൈവത്തെ പ്രീണിപ്പിക്കാനാണൊ ? ദൈവത്തിന്ന് നമ്മുടെ അർപ്പണം ആരാധന ആവശ്യമുണ്ടോ ? ഇല്ലെന്നാണ് ഞാൻ വേദങ്ങളിൽ നിന്ന് മനസ്സിലാകുന്നത് ബലി മാംസവും രക്തവും ദൈവ സന്നി ധിയിൽ എത്തുകയില്ല എന്നാൽ ത്യാഗ സന്നദ്ധത ,ഇഷ്ടപെട്ടവയെ പൊതു നന്മക്കായി ത്യജിക്കാനുള്ള ആ മനോഭാവം പുണ്യമാണു അത് പാവങ്ങളെ സഹായിക്കും ഇഷ്ടപ്പെട്ട സാധനങ്ങളുടെ,ജീവികളുടെ ധനത്തിന്റെ സമർപ്പണത്തിന്റെ പ്രതീകാത്മ പ്രകടനമാണ് ബലി ബലി നടത്തുന്നതു മൃഗങ്ങളെ ആണെങ്കിലും അതൊരു പ്രതീകാത്മ നടപട്യാണു കർമമമാണു അനുഷ്ടാന ആചാരമാണ് പണ്ട് മ്രുഗങ്ങളായിരുന്നു മനുഷ്യ രുടെ പ്രമുഖ സമ്പത്ത് അത് ഒരു മടിയും ഇല്ലാതെ സമൂഹവുമായി പങ്കിടുക എന്നതിന്റെ പ്രതീകമാണ് ബലി അല്ലാതെ പാവം മൃഗങ്ങളെ കൊന്നു ക്രൂര മനസ് കാണിക്കലല്ല അന്നമാണ് മനുഷ്യന്റെ ഏറ്റവും പ്രധാന ആവശ്യം അത് കിട്ടാതിരുന്നാൽ അവൻ കൊല്ലും കൊലക്കും മുതിരും മനുഷ്യനെ പോലും കൊല്ലുന്ന അവസ്ഥ സംജാതമാകാം ആയതിന്നാൽ പട്ടിണിയും പരിവട്ടവും ഇല്ലാത്ത ഒരവസ്ഥ ഉണ്ടാക്കാനുതകും ഏതു ആചാരവും അനുഷ്ടവും പ്രോത്സാഹിക്കപ്പെടണം മാംസാഹാരം മനുഷരുടെ മഹാ ഭൂരിപക്ഷത്തിന്റെയും ഇഷ്ട ഭോജ്യമാണ് അതിന്റെ ലഭ്യത ദുർബല വിഭാഗത്തിനു അപൂർവമാണ് ബലി മാംസം കിട്ടുമ്പോൾ സാധ ഭക്ഷണം തന്നെ ആവശ്യത്തിന്നു ലഭിക്കാത്ത പട്ടിണി പാവങ്ങൾക്കുണ്ടാകുന്ന അനുഭൂതി അവാച്യമാണു അതാണു ബലി പെരുന്നാൾ വലിയ പെരുന്നാൾ എന്ന പേര് വന്നതെന്ന് പറഞ്ഞാൽ തെറ്റാണോ ? ഓണത്തിന്നും ചെറിയ പെരുന്നാളിന്നും സമാനനങ്ങളും കിറ്റുകളും നല്കുന്ന ഒരു നല്ല ശീലം നാടൊട്ടുക്ക് ജാതി മത ഭേതം കൂടാതെ കാണുന്നുണ്ടല്ലോ എന്നാൽ ബലി പെരുന്നാളിന്നു മാംസ പൊതി മാത്രം മതിയോ എന്നെല്ലാവരും ചിന്തിക്കേണ്ട കാലം അതിക്രമിച്ചില്ലേ ? മാംസം മാത്രം കിട്ടുന്ന പാവങ്ങളുടെ മസാല മറ്റു ആവശ്യങ്ങൾ കാണാതിരുന്നാൽ ബലി ശരിയാകുമ്മോ എന്നാണെന്റെ സംശയം കൂടാതെ ബലി പെരുന്നാളിന്നും പലരും പലര്ക്കും സ്നേഹ സമ്മാനങ്ങൾ നല്കും അങ്ങനെയും കുറെ പേർ സന്തോഷിക്കും ദിനങ്ങളാണ് പെരുന്നാൾ ദിനങ്ങൾ ആ സന്തോഷങ്ങളാണ് പെരുന്നാൾ ദിനങ്ങളെ പെരും നാളുകളാക്കുന്നത് കുട്ടികളിൽ കുഡുമ്പക്കാരിൽ കാണുന്ന സംതൃപ്തി സ്നേഹം ഉത്സാഹം ഉന്മേഷം ഉണർവ് എന്നിവയാണു ഇത്തരം ആഘോഷങ്ങളെ മഹാത്തരമാക്കുന്നത് എന്നാൽ മഹത് ഗുണങ്ങൾ കാണാതെ ചിലര് മൃഗ ബലിയുടെ ദുഷ്ട മുഖത്തെ മുൻ നിറുത്തി ബലി പെരുന്നാളിനെ അവഹേളിക്കുന്ന വിധത്തിൽ പ്രചരണം നടത്തുന്നതു കാണാം ഇത് ക്ഷീരം ഉള്ളൊരു അകിട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം എന്നത് പോലെ കണക്കാക്കിയാൽ മതി പിന്നെ ശുദ്ധ സസ്യാഹാരി എന്നത് അസാധാരണമല്ലേ അസാധ്യം അല്ലേ ?അസംബന്തം അല്ലേ ? ആരാണു മത്സ്യം മുട്ട വെണ്ണ പാൽ മോര് കേക്ക് പഴം പുഴു അകത്താക്കാത്തവർ കാണാത്ത ഉറുമ്പ് കണ്ണിന്നു നല്ലതാ എന്നല്ലേ കാരണവന്മാരു ചൊല്ല ന്നത് കൊന്ന പാപം തിന്നാൽ തീരും എന്നും പറയുമല്ലോ ? വിശപ്പിന്റെ വിഷമം വിശ്വ സാഹിത്യകാരന്മാർ വളരെ അധികം വികാര പരമായി വിവരിച്ചതൊന്നും വായിക്കണ്ട ശരിയായ വിധത്തിൽ നോമ്പ് അനുഷ്ടിച്ചാൽ അൽപ സ്വല്പം അനുഭവം നേടാം അത്താഴം അധികം കഴിക്കാതെ മരുന്നും കഴിക്കാതെ കുറച്ചെങ്കിലും നോമ്പ് അൻഷ്ടിച്ചാലും മതി ബലിയും നോമ്പും നിശ്ചിത കാലത്ത് നടത്തുന്ന ആചാരം അനുഷ്ടാനമാണു അവയാൽ നേടുന്ന ആത്മീയ ആര്ജവം ഉണർവ് ഉത്തേജനം എല്ലാ സമയത്തും നില നിര്ത്തണം എന്നാൽ ഭൌതിക ജീവിത പരിസ്ഥിതിയിൽ മൂല്യങ്ങൾക്ക് ച്യുതി സംഭവിക്കാം അതിന്നു പ്രേരകമായി പൈശാചിക പ്രവര്ത്തനങ്ങളും പ്രവർത്തകരും കുറവല്ല അവയെ ,അവരെ തടുക്കാനായാണു നിത്യ ദിക്കർ അഥവാ നമസ്കാരം കൃത്യമായും അനുഷ്ടിക്കണം അതിന്നു ഒരു ഒഴിവും കിഴിവും ഇല്ല എന്നതും എറ്റവും പ്രതമവും പ്രധാന പെട്ടതുമായ ആചാരം അനുഷ്ടാനമായി നമസ്കാരത്തെ നീ സ്ചയിച്ചതും ആചാരാനുഷ്ടാനങ്ങൾ ഭക്തി പൂർവ്വം യുക്തി പൂർവ്വം അനുഷ്ടിച്ചാൽ അവ പുണ്യമായിരിക്കും നന്മ വളർത്തും തിന്മകളെ തളർത്തും പാപങ്ങളെ പമ്പ കടത്തും അത്തരത്തിലാകട്ടേ എല്ലാ ആഘോഷങ്ങളും ആചാരങ്ങളും ഉത്സവങ്ങളും 23/9/2015

Tuesday 8 September 2015

പ്രാർഥന എന്ന തൊഴിൽ മേഘലയിൽ എത്രയോ പേര് ഉപജീവനം നടത്തുന്നുണ്ട് ?


പ്രവാചന്മാർ എല്ലാ ദേശങ്ങളിലും പല കാലങ്ങളിലായി വന്നിട്ടുണ്ടെന്നാണു മുസ്ലിം വിശ്വാസം അതാണു ഖുറാൻ പറയുന്നത് ആ നിലക്ക് ഭാരതത്തിൽ വന്ന പ്രവാചകന്മാരായിരിക്കാം ശ്രീ കൃഷ്ണനും ,ശ്രീ ബുദ്ധനും ,ശ്രീ രാമനും മഹാ മഹർഷികളും ,മനുവും ,വ്യാസനും ,പതന്മ്ജലിയും മറ്റും അവരെ ആദരം മൂത്ത ഭക്തർ,കവികൾ ,കലാകാരന്മാർ ,കച്ചവടക്കാർ മനപൂർവമായോ ,ആത്മാർത്തമായോ ,നിഷ്കളങ്കമായോ,ദൈവമാക്കി സർവോന്നത പദവി നല്കിയതാകാം അങ്ങനെ അനുമാനിക്കാനെ നിവൃത്തിയുള്ളൂ യേശുവിനെ ദൈവമാക്കിയ പോലെ യേശു തന്നെ പിതാവിന്റെ ഔന്നത്യം പരമാധികാരം പല വിധത്തിൽ ഊന്നി പറഞ്ഞിട്ടും ബൈബിളിൽ വ്യക്തമാക്കിയിട്ടും ,പിതാവിനെ വെല്ലുന്ന ദൈവമാക്കി യേശുവിനെ മാറ്റിയതു പോലെ തന്നെയാവാം ശ്രീ കൃഷ്ണനെയും ,ശ്രീ രാമനെയും ശ്രീ ബുദ്ധനെയും ശ്രീ നാരായണെയും ആൾ ദൈവമാക്കൽ ഒരു പ്രവണതയാണു മുഹമദിനെയും അദ്ദേഹത്തിന്റെ അനുയായികളിൽ ചിലരെയും അതിര് വിട്ടു പ്രവാചകൻ എന്നതിൽ കവിഞ്ഞു ദൈവത്തിന്റെ കഴിവുകൾ ഉള്ള ആൾ ദൈവമാക്കി ആരാധിക്കുന്നത് പോലെ ആൾ ദൈവങ്ങൾ ഉണ്ടാകുന്നതും ഉണ്ടാക്ക പെടുന്നതും നേതാക്കൾ ഉണ്ടാകുന്നത് പോലെ ഉണ്ടാക്കുന്നത് പോലെ ഒരു കച്ചവടമാണ് തന്ത്രമാണ് എല്ലാറ്റിലും സാദൃശ്യം കാണാം കാഴ്ച പല വിധത്തിലാകാം സത്യം കാണാൻ കഴിയട്ടെയെന്നാശിക്കാം അതിന്നായി പ്രാർത്തിക്കാം പ്രവര്ത്തിക്കാം കഴിയുമ്പോലെ കഴിയുന്നിടത്തോളം സത്യമേവ ജയതേ ഓം ശാന്തി സലാം സമസ്ത ലോകോ സുഖിനോ ഭവന്തു പ്രാർഥന എന്ന തൊഴിൽ മേഘലയിൽ എത്രയോ പേര് ഉപജീവനം നടത്തുന്നുണ്ട് ?സമൂഹം വളരെ അധികം സ്വാധീനിക്കപെടുന്ന ഈ മേഘല സർക്കാർ തീരെ അവഗണിക്കുന്നതായി കാണുന്നത് പ്രാർത്ഥന സംഘടിതമായി നടത്തുന്നത് ഇന്ന് വലിയ ഒരു ബിസിനസ് മേഖലയായി മാറിയിട്ടുണ്ട് ഈ മേഘലയിൽ വമ്പിച്ച സാമ്പത്തിക ഇടപാടുകൾ നടക്കുന്നുണ്ടെങ്കിലും അധികാരികൾക്ക് ഈ കാര്യങ്ങൾ അന്വേഷിക്കുന്നതിൽ അമാന്തം കാണിക്കുന്നതിന്റെ കാരണം എന്താണു ? ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ജന സ്വാധീനമോ ? ഇവരെ മുഷിപ്പിച്ചാൽ ദൈവ കോപം ഉണ്ടാകുമെന്ന വിശ്വാസമോ ? ഈ കച്ചവടക്കാർ എന്ത് വ്യാജ അവകാശ വാദങ്ങളും നടത്തിയാലും പരസ്യ പ്രചാരണങ്ങൾ നടത്തിയാലും അത് ചോദ്യം ചെയ്യാൻ ആരുമില്ല പല വ്യാജ ഡോക്ടര്മാർക്കെതിരെയും നടപടികൾ ഉണ്ടായതായി വാർത്തകൾ കാണാമെങ്കിലും സർവ രോഗ സംഹാരികൾ പരസ്യമായി നിർദെശിക്കുന്ന ,അതിന്നു വേണ്ടി കേമ്പുകൾ സമ്മേളനങ്ങൾ ,രാജ്യാന്തര കണ് വെണ്ഷനുകൽ എന്നിവ നടത്തുന്നതിന്നും എന്തവകാശവാദവുമായി പരസ്യ പ്രചാരണങ്ങൾ നടത്തി ധന സമാഹരണം നടത്തുന്നതിന്നും എന്ത് നിയന്ത്രണമാണുള്ളതു ? ഇതിൽ വിലസുന്ന വ്യാജന്മാർ ആരാണു ?യഥാർത്ത സാമൂഹ്യ സേവകർ എത്രയുണ്ട് ? ഇവരുടെ സെവനത്തിന്നനുസരിച്ച വേതനം ഇവർക്ക് കിട്ടുന്നുണ്ടൊ ? മിതമോ ,അമിതമോ അഹിതമോ?Wednesday, 03 December, 2014 https://plus.google.com/u/0/ http://pmmohamadalis.blogspot.in/

Tuesday 30 June 2015

സ്നേഹിക്കുന്നത് എൻ കടമ ,നിർവഹിക്കുമ്പോൾ സംതൃപ്തി


എന്റെ കൂട്ടരെയും ,നിന്നെയും നിന്റെ കൂട്ടരെയും കൂട്ടരെ സ്നേഹിക്കുന്നു ഞാൻ പക്ഷി ,ലതാതികളെയും മൃഗങ്ങളെയും,മണ്ണിനെയും വിണ്ണിനെയും കാലത്തെയും കാലാവസ്ഥയെയും പരിത സ്ഥിതിയെയും പടച്ചവനെയും സ്നേഹിക്കുന്നു ഞാൻ ജീവിതത്തെ ,ജീവിക്കാനാണ് സ്നേഹിക്കുന്നത് സ്നേഹവും ഇഷ്ടവും ഒന്നാണോ ഇഷ്ടരെ ,സ്നേഹിതരെ സ്നേഹിക്കുന്നവരെ ഇഷ്ടപ്പെടാത്തവരുണ്ടാകുമോ ഇഷ്ടപ്പെടുന്നവരെ സ്നെഹിക്കാത്തവരുണ്ടാകുമോ അടുപ്പവും സഹവാസവും സമ്പർക്കവും കൂട്ടില്ലേ സ്നേഹം ,ഇഷ്ടം സ്നെഹിക്കാതിരിക്കാനൊക്കുമോ എനിക്ക് എന്നെ ഊട്ടി വളർത്തിയ മാതാ പിതാക്കളെയോ ,മാതൃ രാജ്യത്തെയോ എല്ലാവരുടെയും സ്നേഹ സഹായ സേവനങ്ങളല്ലേ എന്നെ ഞാനാക്കിയത് ,എനിക്കെങ്ങനെ നന്ദി ഇല്ലാത്താവനാകാനോക്കും സ്നേഹിക്കുന്നത് എൻ കടമ ,നിർവഹിക്കുമ്പോൾ സംതൃപ്തി സ്നേഹിക്കുന്നത് എന്റെ സ്വാർത്ഥ സ്വസ്തക്കായി സ്നേഹിക്കൂ സോദരരെ സ്വയം ,സ്വസ്തക്കായി ,പരസ്പര സഹായത്തിന്നായി ,സൗഹ്രുദത്തിന്നായി സമസ്ത ലോക സ്വസ്ഥിക്കായി

Friday 22 May 2015

ഇന്റര്‍നെറ്റ് സമത ; സൈബറിടങ്ങള്‍ സമരതീഷ്ണമാകണം

ഇന്റര്‍നെറ്റ് സമത ; സൈബറിടങ്ങള്‍ സമരതീഷ്ണമാകണംആളൊരു കത്തിയാ വേഷം കത്തിയല്ലെങ്കിലും

ഭാഷ കത്തിയാണ് ,വാക്ക് വാക്കത്തിയേക്കാൾ

കത്തിയാണ് ,മൂർച്ചയുള്ള കത്തിയാണ് ,ചില 

കത്തികൾ കുത്താൻ ഉപയോഗിക്കാറുണ്ടല്ലോ?

കത്തികൾ കാട് വെട്ടി തെളിക്കാനും കൊള്ളാമല്ലോ ?

കത്തികൾ ജീവൻ നശിപ്പിക്കാൻ കൊള്ളാമല്ലോ ?

കത്തികൾ ജീവൻ നില നില നിർ ത്താനും കൊള്ളാമല്ലോ ?

കത്തികൾ എന്ത് പിഴച്ചു ?കത്തികൾ ഉപകരണങ്ങളല്ലേ ?

കത്തികൾ ഉപകാരവും ഉപദ്രവങ്ങളും ഉള്ള തല്ലേ?

കത്തികൾ ഉപയോഗിക്കുന്നവരെ അനുസരിക്കുന്നല്ലെയുള്ളൂ

കത്തികൾ ഉപയോഗിക്കൂ ,നന്മക്കായ് തിയ്യത് നീക്കാനായ് 

വാക്കുകൾ ഉപയോഗിക്കൂ നന്മക്കായ് തിയ്യതിന്നെതിരായ് 

വാക്കുകൾ കുത്ത് വാക്കാകരുത് ,കൊത്തി വാക്കാകരുത് 

വാക്കുകൾ നല്ലതാവട്ടെ ,നല്ലതിനാവട്ടെ നന്മ വളർത്താനാകട്ടേ 

വാക്കുകൾ സാർഥതകമാകട്ടേ , സഫലമാകട്ടെ ,സത്യമാകട്ടേ 


Wednesday 20 May 2015

THE OTHER SIDE | Malayalam Short Film 2015 | Arun Sidharthan Film

ഏറ്റവും പ്രതികാര മനോഭാവം ഉള്ള ജീവി മനുഷ്യനാണോ ?


വധ ശിക്ഷ കൊണ്ടു കുറ്റ കൃത്യങ്ങൾ കുറയുന്നുണ്ടോ എന്ന് പഠന വിധേയമാക്കണം വധ ശിക്ഷക്കു പകരം നാടു കടത്തൽ ആലോചിച്ചു കൂടെ ? ധ്രുവ പ്രദേശങ്ങളിൽ ,അഥവാ കൊടും കാട്ടിലേക്കയച്ചു കൂടെ മനുഷ്യനല്ലേ ?വിധി പിഴക്കാൻ സാധ്യതകൾ ഏറെയില്ലേ ? ഒരു ജീവൻ ആർക്കെങ്കിലും കൊടുക്കാനൊക്കുമോ ? മാപ്പ് നല്കാൻ ഇസ്ലാം തന്നെ അനുവദിക്കുന്നില്ലേ ? ശിക്ഷകൾ പ്രതികാര നടപടികളോ ? പ്രതിരോധ നടപടികളോ ആയിക്കൂടേ ? ഏറ്റവും പ്രതികാര മനോഭാവം ഉള്ള ജീവി മനുഷ്യനാണോ ? പകയുള്ള പഹയന്മാരിൽ ഏറ്റവും കൂടുതൽ മനുഷ്യരോ ?

KNOWLEDGE AND EXPERIENCE


https://www.facebook.com/muhammed.mohamadaliHAIKA
p m mohamadali - Google+ http://blog.manoramaonline.com/httppmmohamadaliblogspotin അനുഭവം അറിഞ്ഞും അറിയാതെയും അറിവായി മാറാം അനുഭവം പങ്കു വെക്കുന്നതും കൈമാറുന്നതും അറിവാകാം അനുഭവം അപൂർവ അനുഭവമാകാം ,സാർവത്രികമാകാം അനുഭവം സാർവത്രീകമാകുമ്പോൾ ശാസ്ത്രമായി മാറിടാം അനുഭവം പ്രതിഭകളുടേതാകുമ്പോൾ ചിന്തോദ്ധീപകമാകാം അനുഭവം പ്രതിഭകൾ അറിവാക്കി അനുഭവയോഗ്യമാക്കാം അനുഭവം അപക്വമാകാം ,അപാകതകളാൽ നിർഭരമാകാം അനുഭവം ആവർത്തനമാകാം,പതിവാകാം പക്വമാകാം അനുഭവം സമർഥമാകാം സത്യമാകാം സമ്പത്താകാം, അനുഭവം അറിഞ്ഞും അറിയാതെയും അറിവായി മാറാം അനുഭവം പങ്കു വെക്കുന്നതും കൈമാറുന്നതും അറിവാകാം അനുഭവം അപൂർവ അനുഭവമാകാം ,സാർവത്രികമാകാം അനുഭവം സാർവത്രീകമാകുമ്പോൾ ശാസ്ത്രമായി മാറിടാം അനുഭവം പ്രതിഭകളുടേതാകുമ്പോൾ ചിന്തോദ്ധീപകമാകാം അനുഭവം പ്രതിഭകൾ അറിവാക്കി അനുഭവയോഗ്യമാക്കാം അനുഭവം അപക്വമാകാം ,അപാകതകളാൽ നിർഭരമാകാം അനുഭവം ആവർത്തനമാകാം,പതിവാകാം പക്വമാകാം അനുഭവം സമർഥമാകാംസത്യമാകാം സമ്പത്താകാം, ഒരേ വിധത്തിലാകാം അനുഭവം പല വിധത്തിലുള്ളതാകാം അനുഭവത്തിന്നല്ലേ സർവ യത്നവും സർവ അറിവും അനുഭവവും ,അനുഭവമില്ല അറിവും അനുഭവവും നിഷ്ഫലം

Thursday 14 May 2015


കണ്ണടച്ചവർ കാണാൻ പോകുന്നോരെ ,കാണാതെ പോണോരെ കാണാൻ പോകുന്ന കൂട്ടരേ,കൂട്ടുകാരേ കണ്ണടക്കും മുമ്പ് കാണാൻ പോകൂ ,കണ്ണടച്ചാൽ കാണില്ല കേൾക്കില്ല കാണാൻ വന്നതറിയില്ല,കാഴ്ചകൾ കണ്ടതായി നിനക്കില്ല കണ്ടതായി നിനക്കില്ല നിന്നെയോരിക്കലും കണ്ടതായി കണ്ടതായി നിനക്കില്ല നിൻ കാഴ്ചകൾ ,ഗൗനിക്കില്ലൊരിക്കലും കണ്ണടക്കും മുന്നേ കാണാൻ പോകൂ കൂട്ടരേ ,കൂട്ടുകാരേ കണ്ണടക്കും മുന്നേ കൊടുക്കൂ കാഴ്ചളൊക്കെ ,സമ്മാനങ്ങളും കണ്ണടച്ചവരെ കാണാൻ പോകുന്നത് കാട്ടാനല്ലേ കണ്ണടക്കാത്തവരെ കാണിക്കാനല്ലേ കാണാൻ പോകുന്നത് കണ്ണടച്ചവരെ കാണാൻ പോകുന്നവർ കാട്ടി കൂട്ടും കാഴ്ച്ചകൾ കാണാനെന്തു കൌതുകം കെട്ട കെട്ടു കാഴ്ച്ചകൾ കണ്ണടച്ചവരെ ,കണ്ണടച്ചാലും കച്ചവട ചരക്കാക്കും കണ്ണടച്ചവരുടെ ഭൌതിക അവശിഷ്ടങ്ങളും ശവ കുടീരങ്ങളും കച്ചവട കണ്ണുകളുള്ള കപട ഭക്തരെന്ന സന്യാസികളും രാഷ്ട്രീയക്കാരും കണ്ണടച്ചവരെ വെച്ചുള്ള കച്ചവടം കാണാനെന്തു കൌതുകം 15/5/2015

മനുഷ്യ മനസ്സും സമൂഹവും


മനുഷ്യ മനസ്സും സമൂഹവും മാനസിക അവസ്ഥ മനുഷ്യനെ എന്തെല്ലാം ചെയ്യിക്കും മനസ്സാണ് മാനവിക മുന്നേറ്റത്തിന്നും പിന്നോക്കാവസ്ഥക്കും കാരണം മാസിക വളർച്ചക്കും തളർച്ചക്കും അതിരുകൾ എവിടെ മാനസിക മായി ഉന്നതി പ്രാപിച്ചവർ മാനവ കുലത്തിന്നു ഏകിയ സംഭാവനകൾ അപാരം എന്നാൽ മാനസിക ദൌർബല്യം ,വൈകല്യം ഉള്ളവർ ഒരു സാമൂഹ്യ ബാധ്യത ആയതിനാൽ മാനസിക വളർച്ചക്കും ഉല്ലാസത്തിന്നും സമൂഹം ചെയ്യുന്ന കാര്യങ്ങളെ പോലെ പ്രാധാന്യം അർഹിക്കുന്നതാണ് മാനസിക ദൌർബല്യം ,വൈകല്യം ഉള്ളവരെ അതിൽ നിന്നും മുക്തമാക്കാനും നിവൃത്തിയില്ല സന്ദർഭങ്ങളിൽ അവരെ സംരക്ഷിക്കാനും സംസ്കരിക്കാനുമുള്ള സാമൂഹ്യ ബാധ്യത മാനസിക ദൌർബല്യം ഉള്ളവർ എളുപ്പത്തിൽ ദുഷ്പ്രേരണകൾക്കു വശം വദരാകാൻ ഇടയുള്ളവരാണു അതിന്നാൽ തന്നെ അവരെ മനസ്സിലാക്കി അവരെ സമൂഹത്തിനു കൊള്ളുന്നവരാക്കാൻ കഠിന യത്നം ആവശ്യമാണു അല്ലാത്ത പക്ഷം അവർ കുറ്റവാളികൾ ,തീവ്ര ഭീകരവാദികൾ നിത്യ രോഗികൾ എന്നിങ്ങനെ സാമൂഹ്യ ബാധ്യതയാകാം ,ഭീഷണിയാകാകാം ആയതിന്നാൽ സാമൂഹ്യ സുരക്ഷ പദ്ധതികൾ ഏറ്റവും പ്രാമുഖ്യം നല്കേണ്ട സാമൂഹ്യ ആരോഗ്യ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധ വേണ്ടുന്ന ഒന്നാണു മാനസിക ആരോഗ്യം ഈ മേഘലയിൽ സർക്കാരിന്റെ സമൂഹത്തിന്റെ സമഗ്ര പ്രവർത്തനം ആഴത്തിലും പരപ്പിലും വ്യാപിക്കേണ്ടതുണ്ട് ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളിൽ അപൂർവമായി ,എന്നാൽ ഇടക്കൊക്കെ കാണാരുണ്ട് ഇത്തരം സ്ഥാപനങ്ങളുടെ ,വ്യക്തികളുടെ പിന്നീടുള്ള അവസ്ഥ എന്താണു എന്ന് അധികൃതരോ ,വസ്ത്തുതകൾ ശ്രദ്ധയിൽ കൊണ്ടു വന്നവരോ വേണ്ടത്ര ഗൗനിക്കാരുണ്ടോ? സമൂഹത്തിന്റെ സമഗ്ര ശ്രദ്ധയും സഹായവും അർഹിക്കുന്നവരാണു മാനസിക രോഗികൾ മാനസിക രോഗികൾ തക്ക സമയത്ത് വേണ്ടും ചികിത്സ ശരിയായ പരിചരണം ലഭിച്ചാൽ ചിലപ്പോൾ രക്ഷപ്പെടാം അല്ലെങ്കിൽ അവർ സ്വയം നശിക്കാം ആത്മ ഹത്യയെ അഭയം പ്രാപിക്കാം അല്ലെങ്കിൽ സമൂഹത്തിനു ഭീഷണിയാവാം കുറ്റവാളിയാകാം ആയതിനാൽ സമൂഹത്തിന്റെ സ്വ രക്ഷക്ക് മാനസിക രോഗികളെ അവരുടെ അവസ്തക്കനുസരിച്ചു ആവശ്യമായ ചികിത്സയോ ,പരിചരണമൊ ,പരിരക്ഷണമോ നല്കേണ്ടത് സാമൂഹ്യ കടമ എന്നതിനേക്കാളുപരി സാമൂഹ്യ സുരക്ഷയ്ക്ക് ഒരു അവശ്യ നടപടിയാണ് എല്ലാ സാമൂഹിക പ്രശ്നങ്ങൾക്കും ബന്ധപ്പെട്ടവരുടെ മാനസിക അവസ്ഥ സുപ്രധാന പ്രഭാവമുണ്ട് സേവന സന്നദ്ധത ഉള്ളവരുടെ മനസ്സിന്റെ ഏകോപനം സംഘാടനം സമൂഹത്തിന്നുണ്ടാക്കുന്ന മാറ്റം സംകൽപ്പാതീതമാണു സർക്കാരും അവരെ സഹായിക്കുമ്പോൾ സമൂഹത്തിന്റെ മാറ്റം ദ്രുത ഗതിയിലാകും വ്യക്തികൾക്കോ,സർക്കാരിന്നോ സന്നദ്ധ സംഗടനകൾക്കൊ തനിയേ ചെയ്യാവുന്ന പ്രവർത്തനങ്ങൾക്ക് പരിമിതികൾ ഉണ്ട് ആയതിനാൽ കൂട്ടായ സമഗ്ര ശ്രമം ആവശ്യമാണു ദേശീയ അന്തർദേശീയ ഏജൻസികൾ എയിഡ്സ് ,ലഹരി മോചനം എന്നിവയ്ക്ക് വിപുലമായ സഹായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട് ഐക്യ രാഷ്ട്ര സഭയുടെ ഇത്തരം പുനരധിവാസ പരിപാടികൾ ഉപയോഗിച്ചു മാനസിക രോഗത്താലുള്ള സാമൂഹ്യ ഭീഷണി എന്ത് വില കൊടുത്തും വരുതിയിൽ നിറുത്താൻ എല്ലാവരും ശ്രമിക്കണം മാനസിക രോഗം മദ്യപാനം ലഹരി ഉപയോഗം ആത്മ ഹത്യ കുറ്റ കൃത്യങ്ങൾ എയ്ഡ്സ് ബലാൽസംഗം പിടിച്ചു പറിമറ്റു കുറ്റ കൃത്യങ്ങൾ എന്നിങ്ങനെ എന്തെല്ലാം ഭീഷണിയാണ് സാമൂഹ്യ സുരക്ഷയ്ക്ക് എതിരെ ഉയർത്ത്തുന്നത് ഒരു മാനസിക രോഗി ഒരു വീട്ടിലുണ്ടായാൽ ആ വീട്ടുകാരുടെ സ്വസ്ത നഷ്ട പ്പെടും അതവരെ മാനസികമായും സാമ്പത്തികമായും തളർത്തും സാമൂഹിമായും ഒറ്റപ്പെടുത്തലും അവഗണനയും അപൂർവമല്ല ആരുടെയും മാനസിക താളം തെറ്റാൻ സാധ്യതയുണ്ട് ഇന്നൊരു വ്യക്തിക്ക് വീട്ടുകാർക്ക് സംഭവിച്ചത് ആർക്കാണിനി സംഭവിക്കുക എന്നത് പറയാനൊക്കുമോ ? ആയതിന്നാൽ സമൂഹവും സർക്കാരും സമഗ്ര നയം രൂപികരിച്ചു പരിപാടികൾ ആവിഷ്കരിച്ചുസത്വര മായി നടപ്പിലാക്കണം

Tuesday 12 May 2015

ദൈവം ഒന്നല്ലേയുള്ളൂ നല്ലതെല്ലാം പേരുകൾ അവന്റെയല്ലേ


പതഞ്ജലി മഹർര്ഷി യോഗാചാര്യൻ യോഗയെ കുറിച്ചു പറഞ്ഞത് ശ്രദ്ധിക്കിക യോഗ അഭ്യസിക്കുന്നതിന്നു മുമ്പ് യോഗി ആകുവാൻ ശ്രമിക്കുക യോഗ്യത നേടുക മനസും ശരീരവും ശുചിയാക്കുക ശുദ്ധിയാവുക സദുദ്ധേശത്തൊടെ കൃത്യതയോടെ കരുതലോടെ അഭ്യസിക്കുക യോഗ മുസ്ലീംകൾ നിത്യവും അഞ്ചു വട്ടം ദേഹ ശുദ്ധി മന ശുദ്ധി ശുചിത്വത്തോടെ നമസ്കരിക്കാൻ കൃത്യ സമയത്ത് നമസകരിക്കാൻ വിധിക്കപ്പെട്ടവരാണ് അത് കൃത്യ നിഷ്ട സത് വിചാരം ഉണ്ടാക്കാനുള്ള ബോധ പൂർവ ആചാരമാണ് അനുഷ്ടാനമാണു ശാരീരിക മാനസിക അഭ്യാസമാണ് എന്നെങ്കിലും ഒരു ദിവസം സത് കാര്യങ്ങള്ക്ക് ശപ ഥമെടുക്കും ചടങ്ങല്ല നിത്യവും നടത്തുന്ന ആത്മോപദേശം സജശ്യൊ തെറാപ്പി ആത്മ സംശോധന തെറ്റുകൾ വന്നോ ഉണ്ടെങ്കിൽ അവ ആവര്ത്തിക്കില്ല എന്ന നിശ്ചയം ആണയിട്ടൊറപ്പിക്കൽ സ്വയം സമാശ്വാസത്തിന്നായി സ്വന്തത്തോടുള്ള ഏറ്റുപറച്ചിൽ ദൈവം സ്വന്തം കണ്ഡ ധമനികളെക്കാൾ അടുത്തവനാണു എല്ലാം കാണുന്നവനാണു കേൾക്കുന്നവനാണു മനസ്സിലാക്കുന്നവനാണെന്ന കരുതലോടെ മനസ് മനസ്സാക്ഷി എന്നോന്നിനെ കാണാനും കേൾക്കാനും മനസ്സിലാക്കാനും കഴിയില്ലെങ്കിലും ആ സംകല്പ്പം സർവ ശക്തൻ എന്നാ സംകല്പ്പം മനസിന്നു മനുഷ്യന്നു ഒരു ആശ്വാസം എല്ലാ അഭ്യാസങ്ങളും പൂർണ ഫലം കിട്ടിയിട്ടുണ്ടാകണമെന്നില്ല തീരെ ഇല്ലാത്തതിനെക്കാൾ നല്ലതല്ലേ ഒരു ശ്രമം ? ശപ ഥതം ചെയ്ത ശേഷം അത് ലംഘിക്കുമ്പോൾ ഒരു ശങ്ക ആത്മ സംഘര്ഷം മനസ്സാക്ഷിക്കുത്ത് അനുഭവിക്കില്ലേ അത് തന്നെയാണു തെറ്റാവർത്തിക്കാതിരിക്കാനും തെറ്റ് പ്രവർത്തിക്കാതിരിക്കുന്നതിന്നും പ്രാർത്ഥന ഉപകരിക്കുമെന്നതിന്റെ താത്പര്യവും പ്രവർത്തനങ്ങളെല്ലാം പ്രാർത്ഥനനയുടെ തുടർച്ചയല്ലേ ? പ്രാർത്ഥനയും പ്രാർത്തനമല്ലേ ? പ്രവർത്തനവും പ്രാർത്ഥനയല്ലേ?

Tuesday 5 May 2015

best wishes: ആത്മ ബലം , ആത്മ വിശ്വാസം ആവശ്യമാണു എന്തിന്നും

best wishes: ആത്മ ബലം , ആത്മ വിശ്വാസം ആവശ്യമാണു എന്തിന്നും: ആത്മ ബലം , ആത്മ വിശ്വാസം ആവശ്യമാണു എന്തിന്നും അഴിമതിയുടെ ആഴവും പരപ്പും സംകൾപ്പിക്കാൻ പോലും സാധ്യമല്ലാത്ത വിധം നടക്കുന്നു വളരുന്നു ഇതിനു...




ബന്ധങ്ങൾ
,എന്തെല്ലാം? എങ്ങനെയെല്ലാം ? എവിടെയെല്ലാം ?
ബന്ധങ്ങൾ
,ബന്ധ നങ്ങളോ ?കെട്ടുകളോ ? കെട്ടുപാടുകളോ
?
വിശുദ്ധ ബന്ധങ്ങൾ, വിവാഹ ബന്ധങ്ങൾഅവിശുദ്ധ
ബന്ധങ്ങൾ,
വിവാഹേതര ബന്ധങ്ങൾ, അഹിത ബന്ധങ്ങൾ,കെട്ട ബന്ധങ്ങൾ

രക്ത ബന്ധങ്ങൾ,കെട്ടു ബന്ധങ്ങൾ,വിവാഹ ബന്ധങ്ങൾ
സുഹൃത്ത് ബന്ധങ്ങൾ,സ്വകാര്യ ബന്ധങ്ങൾ,പൊതു ബന്ധങ്ങൾ
താത്കാല ,സൌകര്യ ബന്ധങ്ങൾ ,സ്ഥിര
ബന്ധങ്ങൾ
കെട്ടുറപ്പുള്ള
ബന്ധങ്ങൾ,അറപ്പുളവാക്കും,കെട്ട ബന്ധങ്ങൾ

ബന്ധങ്ങൾ  നില  നിൽക്കാൻ
ഇടപാടുകൾ,ഇടപഴകലുകൾ
ബന്താവരുത്
,ബന്ധങ്ങൾ തുടർന്നു കൊണ്ടേ ഇരിക്കണം
ബന്ധങ്ങൾ ബന്ധ പെടലുകൾ ,   തുടർന്നു കൊണ്ടേ ഇരിക്കണം
തുടർന്നു കൊണ്ടേ ഇരിക്കണം സദാ
സത് ബന്ധങ്ങൾ

ഇടപാടുകൾ,ഇടപഴകലുകൾ ഇന്നെത്ര എളുപ്പം
സാങ്കേതിക
വിദ്യ തൻ സമ്മാനം
സൗഹൃദം നിലനിർത്താൻ
ഇടർച്ച പറ്റാനും പാളിച്ചകൾ പറ്റാനും
എന്തെളുപ്പം
ഇടങ്ങേറുകൾ
പറ്റാതെ നോ ക്കാനെളുപ്പമല്ലെന്നതും
ഓർക്കണം

സംസാരങ്ങൾ
സമ്പർക്കങ്ങൾ സംഭാഷണങ്ങൾ സൂക്ഷിക്കണം


സൗഹൃദങ്ങൾ,ബന്ധങ്ങൾ നില നിർത്താൻ  സൂക്ഷിക്കണം6/5/2015

ബന്ധങ്ങൾ ,എന്തെല്ലാം? എങ്ങനെയെല്ലാം ? എവിടെയെല്ലാം ?


http://cache.epapr.in/493225/46ce6981-ef8c-417f-9b67-5a59e4928665/1600x2551-800x850/2x2.png ബന്ധങ്ങൾ ,ബന്ധ നങ്ങളോ ?കെട്ടുകളോ ? കെട്ടുപാടുകളോ ? വിശുദ്ധ ബന്ധങ്ങൾ, വിവാഹ ബന്ധങ്ങൾ, അവിശുദ്ധ ബന്ധങ്ങൾ, വിവാഹേതര ബന്ധങ്ങൾ, അഹിത ബന്ധങ്ങൾ,കെട്ട ബന്ധങ്ങൾ രക്ത ബന്ധങ്ങൾ,കെട്ടു ബന്ധങ്ങൾ,വിവാഹ ബന്ധങ്ങൾ സുഹൃത്ത് ബന്ധങ്ങൾ,സ്വകാര്യ ബന്ധങ്ങൾ,പൊതു ബന്ധങ്ങൾ താത്കാല ,സൌകര്യ ബന്ധങ്ങൾ ,സ്ഥിര ബന്ധങ്ങൾ കെട്ടുറപ്പുള്ള ബന്ധങ്ങൾ,അറപ്പുളവാക്കും,കെട്ട ബന്ധങ്ങൾ ബന്ധങ്ങൾ നില നിൽക്കാൻ ഇടപാടുകൾ,ഇടപഴകലുകൾ ബന്താവരുത് ,ബന്ധങ്ങൾ തുടർന്നു കൊണ്ടേ ഇരിക്കണം ബന്ധങ്ങൾ ബന്ധ പെടലുകൾ , തുടർന്നു കൊണ്ടേ ഇരിക്കണം തുടർന്നു കൊണ്ടേ ഇരിക്കണം സദാ സത് ബന്ധങ്ങൾ ഇടപാടുകൾ,ഇടപഴകലുകൾ ഇന്നെത്ര എളുപ്പം സാങ്കേതിക വിദ്യ തൻ സമ്മാനം സൗഹൃദം നിലനിർത്താൻ ഇടർച്ച പറ്റാനും പാളിച്ചകൾ പറ്റാനും എന്തെളുപ്പം ഇടങ്ങേറുകൾ പറ്റാതെ നോ ക്കാനെളുപ്പമല്ലെന്നതും ഓർക്കണം സംസാരങ്ങൾ സമ്പർക്കങ്ങൾ സംഭാഷണങ്ങൾ സൂക്ഷിക്കണം സൗഹൃദങ്ങൾ,ബന്ധങ്ങൾ നില നിർത്താൻ സൂക്ഷിക്കണം6/5/2015

Sunday 3 May 2015

തൊഴിൽ ചെയ്യുന്നതെന്തിന്നു വേണ്ടി ?


എല്ലാവരും തൊഴിൽ ചെയ്യുന്നതെന്തിന്നു വേണ്ടി ? ജീവിക്കാൻ വേണ്ടിയോ ? മുതലാളിയാവാൻ വേണ്ടിയോ ? ജീവിക്കാനുള്ള വക ,മുതൽ ഒപ്പിക്കാനോ ? ജീവിതാനന്തരം പുഷ്പ വ്രുഷ്ടിക്കായോ ?പൂജനീയനാവാനോ ?പ്രതിമയാവാനോ പ്രതിഷ്ടയാവാനോ ? പ്രതീകമാവാനോ ?സ്മരണകളാവാനോ ?

Saturday 2 May 2015

ആത്മ ബലം , ആത്മ വിശ്വാസം ആവശ്യമാണു എന്തിന്നും


ആത്മ ബലം , ആത്മ വിശ്വാസം ആവശ്യമാണു എന്തിന്നും അഴിമതിയുടെ ആഴവും പരപ്പും സംകൾപ്പിക്കാൻ പോലും സാധ്യമല്ലാത്ത വിധം നടക്കുന്നു വളരുന്നു ഇതിനു നിയമ വ്യവസ്ഥയുടെ അപാകതയും നടപ്പിലാക്കുന്നതിലെ പാളിച്ചകളും മൂല്യച്യുതിയും കാരണമാകുന്നു നീതി ലഭിക്കാൻ താമസം വരും തോറും അക്ഷമരായവർ അഴിമതിയെ അഭയം പ്രാപിക്കാൻ കാരണമാകുന്നു ഇത് നീതി ന്യായ വ്യവസ്ഥയെ തന്നെ മലീമസമാക്കാൻ ഇടയാക്കുന്നു അവസാന അഭയമായ കോടതിയിൽ നിന്ന് തന്നെ നീതി ലഭിക്കാൻ പണം മുതലായ കാര്യങ്ങൾ പ്രലോഭനമാകുമ്പോൾ നീതി നിഷേധമാണ് അരങ്ങേറുന്നത് ആയതിന്നാൽ താമസം ,എന്ന, തമസ്, അകറ്റാതെ അഴിമതി പിശാചിനെ ഒതുക്കാനോക്കില്ല അതിന്നു വേണ്ടുന്നത് വ്യവസ്ഥകളുടെ സുതാര്യതയും കൃത്യമായും സത്യമായും സമയ ബന്ധിതമായും നടപ്പാക്കാനുള്ള സാമൂഹ്യ അവബോധമാണ് അതിന്നുള്ള തുടരലാണു വേണ്ടത്

Friday 1 May 2015

Life Lessons for Success | Bignewslive.com

Life Lessons for Success | Bignewslive.com

എല്ലാവർക്കും അറിയാവുന്നതും ,എനാൽ   പലപ്പോഴും നിസ്സാരമെന്നു കരുതി തള്ളുന്നചില കാര്യങ്ങൾ മറക്കാതിരിക്കാൻ ,ആലോചിക്കാൻ

Monday 27 April 2015

Bayt.com wins twice at SME Advisor Stars of Business Awards 2011 - Bayt.com

Bayt.com wins twice at SME Advisor Stars of Business Awards 2011 - Bayt.com



WORK IS WORSHIP THE WORDS OF GOD SAY THAT ALL ARE CREATED TO WORSHIP GOD  GOD WILL NOT GET ANY THING FROM YOUR WORK OR WORSHIP  SO THE BENEFICIARY IS THE WORSHIPER WHO GET THE JOY OF HEAVEN THE WORSHIP KEEP AWAY FROM DEVILS AND EVILS AND DIRTY THINGS WHICH IN TURN HELP TO HAVE A HEALTHY LIVING  HEALTH IS WEALTH WHICH LEAD TO WELL BEING OF ALL INDIVIDUAL ,BEING A PART OF SOCIAL BODY ,ALL INDIVIDUALS ARE TO BE HEALTHY FOR SOCIAL WELL BEING 

വിമര്‍ശിക്കുന്നവരുടെ പാരമ്പര്യം ചോദിക്കുന്നത്‌ മാടമ്പിത്തരം; സത്യന്‍ അന്തിക്കാടിനെതിരെ ഡോ. ബിജു | mangalam.com

വിമര്‍ശിക്കുന്നവരുടെ പാരമ്പര്യം ചോദിക്കുന്നത്‌ മാടമ്പിത്തരം; സത്യന്‍ അന്തിക്കാടിനെതിരെ ഡോ. ബിജു | mangalam.com

ശൈശവ സഹജ സ്വഭാവങ്ങൾ എല്ലാ അവസ്ഥയിലും സർവരിലും കാണാമെങ്കിലും അത് നല്ലതാണെങ്കിൽ ആവാം കളങ്കം ഇല്ലാത്ത സ്നേഹം, ജിട്നാസ ,  തമാശകൾ ,എല്ലാം എളുപ്പത്തിൽ  മറക്കാനും പൊറുക്കാനും കഴിയുക ,ആസ്വദിക്കുക  എന്നിങ്ങനെയുള്ള   ഏതവസ്ഥയിലും നല്ലതാവാം

എന്നാൽ വാശി ദുശ്ശാഡ്യം ,അമിത സ്വാർത്ഥസ്വഭാവം  ഭാവിയും ഭവിഷ്യത്തും ചിന്തിക്കാത്ത പ്രവർത്തികൾ ,അനവസരത്തിൽ കരയുക ,അട്ടഹസിക്കുക ബഹളം വെക്കുക ,മറ്റുള്ളവരുടെ വിചാരം ,വികാരം എന്നിവ മാനിക്കാതിരിക്കുക എന്നിങ്ങനെയുള്ള സ്വഭാവം മുതിർന്നവർ കാണിക്കുമ്പോൾ  അതിനെ അപക്വമായോഅഹമതി താന്തോന്നിത്തം,മാനസിക ദൌർബല്യം ,മാനസിക  വൈകല്യം  എന്നിങ്ങനെയേ മറ്റുള്ളവർ വിലയിരുത്തുകയുള്ളൂ



ആയതിന്നാൽ സ്വയവും സ്വന്തക്കാരുടെയും സ്നെഹിതരുടെയും സ്വഭാവം പെരുമാറ്റം ഇടക്കിടെ അവലോകനം ചെയ്തു അവശ്യ സംസ്കരണം നടത്തുന്നത് ജീവിതം സംത്രുപ്തവും സന്തോഷകരവും ആക്കുന്നതിന്നുപകരിക്കും  അതിന്നു ഉപകാര പെടണം നിത്യ പ്രാർഥനയും ഉപവാസവും ധ്യാനവും തീർതാടനവും  ഉല്ലാസ യാത്രകളും

ജീവിത യാത്ര ശുഭമാക്കാൻ ഇത്തരം ഒരു ശീലം വളർത്തിയെടുക്കുന്നത് നല്ലതായിരിക്കും  


Saturday 25 April 2015

പിന്നെആരാ ഭിന്ന ശേഷിക്കാരല്ലാത്തത്?


കമ്മ്യൂണിസ്റ്റ് പാര്ട്ടി ഓഫ് ഇന്ത്യയുടെ സമുന്നത നേതാവിനെ ,സഖാവ് ഇളമരം കരീം കണ്ണു പൊട്ടന്നും മുടന്തനും പൊട്ടനും മൂകനും , വിദ്യാർത്തികൾക്കും സൗജന്യ യാത്ര സൌജന്യം നല്കിയതാണ് കെ എസ ആർ ടി സി നഷ്ടത്തിലാകാൻ കാരണമെന്നു ,ആ സ്ഥാപനത്തിന്റെ ജീവനക്കാരുടെ സമ്മേളനത്തിൽ പ്രസ്ഥാവിച്ച്ചതിനെ പലരും വിമർശിച്ചു കണ്ടു പലരുടെയും അദ്ദേഹത്തിന്റെ ഭാഷയുടെ അനൗചിത്യത്തെ കുറിച്ചാണ് മുഖ്യമായും പ്രതികരിച്ചതു വികലാൻഗ്ഗരെ ഭിന്ന ശേഷിയുള്ളവർ എന്നാണത്രെ ഇപ്പോൾ പരമാർശിക്കാർ എന്നാൽ എല്ലാവരും ഭിന്ന ശേഷിക്കാരല്ലേ അയാൾ പച്ച മലയാളമല്ലേ പറഞ്ഞത് ,നാടൻ ഭാഷ അതിന്റെ പേരിൽ ആ മാന്യ നേതാവിനെ വിമർശിക്കേണമോ അത് അദ്ദേഹം പറഞ്ഞ കള്ളങ്ങളെ /വസ്തുത വിരുദ്ധ പ്രഖ്യാപനങ്ങളെ ,കയ്യടി കിട്ടാൻ എന്ത് വായാടിത്തവും ,തൊള്ളേ തോന്നിയതും പറയാമെന്ന ധാർഷ്ട്യതയെ അവഗണിക്കലാവില്ലേ ? നേതാക്കൾ സംസാരിക്കുമ്പോൾ സമൂഹത്തെ ,സംസ്കാരത്തെ മാനിക്കണം അവർ അലംകരിക്കുന്ന സ്ഥാനമാനങ്ങൾ ,അവർ വഹിച്ചിരുന്ന ചുമതലകൾ അവർ ഉൾകൊള്ളുന്ന രാഷ്ട്രീയ കക്ഷികൾ അവരുടെ നയങ്ങൾ ധാർമികത എന്നിവ കണക്കിലെടുക്കണം അവർ പറയുന്നത് ആധികാരികമാകണം അല്ലാതെ കയ്യടി കിട്ടാൻ അവസത്തിന്നനുസരിച്ചു തോന്നിയതെല്ലാം വിളിച്ചു പറഞ്ഞാൽ അവരുടെ ,അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ നയമാണൊ അവർ പറയുന്നതെന്ന് ന്യായമായും പൊതു ജനം സംശയിക്കാം ഇദ്ദേഹം മുമ്പ് കേരള വ്യവസായ മന്ത്രിയായിരുന്നു സംസ്ഥാനത്തിലെ പൊതു മേഖല വ്യവസായ ങ്ങളിൽ എത്ര ലാഭത്തിൽ നടക്കുന്നുണ്ടെന്നു പഡിച്ചിരുന്നോ ? എന്തടിസ്ഥാനത്തിലാണ്ഈ പ്രസ്താവന നടത്തിയതെന്നു വിശദീകരിക്കാൻ അദ്ദേഹത്തിനു ഭാധ്യതയുണ്ട് ഇത്തരം ആനുകൂല്യങ്ങൾ എത്ര നല്കി ? ഏതെല്ലാംവിഭാഗങ്ങൾക്ക് നല്കി ? അത്കെ എസ ആർടിസി യുടെ വരുമാനത്തിന്റെ എത്ര അംശം വരും? ? ആസ്ഥാപനത്തിനു പൊതു ഖജനാവിൽ നിന്ന് എത്ര ചിലാവാകുന്നു ? ആസ്ഥാപനത്തിനു ഇദ്ധേഹത്തിന്റെ അനവസര അനാവശ്യ ഹർത്താൽ,പണി മുടക്കു മൂലംസമരങ്ങൾ മൂലം എത്ര നഷ്ടം വന്നെന്നു കണക്കാക്കിയിരുന്നോ ? വിദ്യാർത്തികൾക്ക്യാത്രാ സൌജന്യം വെണ്ടെന്നാണൊ പ്രസ്ഥാനത്തിൻനയം ? ഈസ്ഥാപനത്തിനു കിട്ടുന്ന പ്രോത്സാഹനം സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കൊ ,മുതലാളികൾക്കോ കൊടുക്കുന്നുണ്ടോ ? ഈ സ്ഥാപനത്തിലെ തൊഴിലാളികളേക്കാൾ കഷ്ടപ്പെടുന്ന സ്വകാര്യ മേഖലാ തൊഴിലാളികള്ക്ക്കിട്ടുന്ന ആനുകൂല്യങ്ങളുടെ അന്തരം മനസ്സിലാക്കിയിട്ടുണ്ടോ ? ഇതാണ് ഈ സ്ഥാപനത്തിന്റെ നഷ്ട കാരണങ്ങളിൽ മുഖ്യകാരണമെന്നത് സത്യമല്ലേ ? തുല്യ ജോലിക്ക് തുല്യവേതനം എന്നതല്ലേ പാർട്ടി നയം? സ്വകാര്യ മേഖലയിൽ ഈ രംഗത്ത്ജോലി ചെയ്യുന്നവർക്ക്ഈ സ്ഥാപനം നല്കുന്നത് വരെ ഈസ്ഥാപനം വേതന വർധന ആവശ്യപ്പെടരുതെന്നു ആഹ്വാനം ചെയ്യാൻ നേതാവിന്നു ആകുമോ? സമൂഹത്തിൽകഷ്ടങ്ങൾ അനുഭവിക്കുന്ന അവശ വിഭാഗങ്ങളോട് അനുഭാവം പാടില്ല എന്നാണോ പാർട്ടിനയം ? പിന്നെഅദ്ദേഹം പറഞ്ഞ വാക്കുകൾ ഞാൻകേട്ടില്ല കേട്ട വാക്കുകൾ അദ്ദേഹത്തിന്റെസ്വതസിദ്ധ ശീലിച്ച ശയിലിയാവാം സംസ്കാരം ആവാം അതിന്നെആക്ഷേപിക്കാൻ ഞാനാളല്ല പിന്നെആരാ ഭിന്ന ശേഷിക്കാരല്ലാത്തത്? ? ബുദ്ധി വൈകല്യമാണ് ,ബുദ്ധി മാന്ദ്യമാണ് ഏറ്റവും വലിയ കഷ്ടപ്പാട് ? അവരെവെല്ലുന്ന നേതാക്കളല്ലേ നമ്മുടെ ശാപം ? അവർആഹ്വനം ചെയ്യും സമരങ്ങൾ ഹർത്താലുകൾ പണി മുടക്കുകൾ ആലോചനയില്ലാതെവിവേചന ബുദ്ധിയില്ലാതെ രാഷ്ട്രീയ അന്ധതയോടെ മൂകമായിഅനുസരിക്കും ജനതയല്ലേ നമ്മുടെ പോരായ്മ ? വൈകല്യം? അത്തരം ഈ പറഞ്ഞതൊന്നും ഇദ്ദേഹത്തെ കുറിച്ചു മാത്രമല്ല ഉത്തരവാദിത്വമില്ലാതെ അനാവശ്യ ആരോപണം നടത്തി സമരം നടത്തി നേട്ടംകൊയ്യുന്ന സമാരാധ്യ നെതാക്ക്ക്കളോടാണു25/4/2015

Monday 20 April 2015

അറിയുന്നവർ അറിയിക്കുക


ഇതിന്റെ വിശ്വാസ്യതാ ? വ്യാജന്മാരുടെ വിളയാട്ടമല്ലേ സർവത്രാ? ഡോക്ടർമാരെ മാരെ വിശ്വസിക്കാമോ ? മുറി വൈദ്യൻ ആളെ കൊല്ലുമെന്ന ചൊല്ലിൽ പതിരില്ല എന്നാ വിശ്വാസം കൊണ്ടു ചോദിക്കുന്നതാ ? ഒരു ഡോക്ടർ പറയുന്നു ഗൊമാംസമാണു ഏറ്റവും ഹാനികരമായ മനുഷ്യർക്ക്‌ ഭക്ഷ്യ യോഗ്യ ഭക്ഷണമെന്നു ? അതെ കാർഷിക സർവ കലാ ശാലയിലെ മറ്റൊരു ഡോക്ടർ പറയുന്നു ഗോമാംസം ഹാനികരമല്ല എന്ന് അവ മനുഷ്യന്നു ആവശ്യമായ കൊഴുപ്പിന്റെ ആദായകരമായ നല്ല ഭക്ഷ്യ വസ്തുവാണെന്ന് വേറെ ചിലർ പറയുന്നു മനുഷ്യന്നു എറ്റവും ഹാനികരമായ മാംസം പന്നിയുടെതാണെന്നു ആരുടെ സാക്ഷ്യ പത്രമാണ്‌ ശരിയായത് ? സർവകലാ ശാലകൾ വ്യാജമുണ്ടത്രെ ? പിന്നെ വ്യാജ ഗവേഷണ പ്രബന്ധങ്ങൾ ,നല്കും സ്ഥാപനങ്ങൾ ഉണ്ടത്രേ പല ഉന്നതരുടെയും സാക്ഷ്യ പത്രങ്ങൾ ക്രിത്രിമങ്ങളത്രെ ? വാർത്തകളും വർത്തമാനങ്ങളും മാധയമങ്ങൾ തോറും വ്യത്യസ്തമായല്ലേ ,പൊടിപ്പും തൊങ്ങലും പൊളിയും ചേർത്ത് പണികൾ പറ്റിച്ച ചിത്ര സഹിതമല്ലേ വരുന്നത് വ്യാജ ഡോക്ടര്മാരുടെ,സർവ രോഗ സംഹാരികളുടെ ,മന്ത്ര തന്ത്രങ്ങളുടെ ചാത്തൻ മഡങ്ങളുടെ ,ഏലസുകളുടെ ഭാഗ്യ മൊതിരങ്ങളുടെ ,മാലകളുടെ പരസ്യങ്ങളും പരിപാടികളും സഖാക്കളുടെ ചാനലുകളിലടക്കം പൊടി പൊടിക്കുകയല്ലേ ? പ്രാർതനകളാൽ സർവ രോഗ മുക്തി നേടിയ വരുടെ സാക്ഷ്യങ്ങൾ സംപ്രേക്ഷണം ചെയ്യാത്ത എത്ര ചാനലുകൾ ചൂണ്ടി കാണിക്കാനുണ്ട് ? പിന്നെ നെറ്റും നുണ പ്രചരണങ്ങൾക്കല്ലേ കൂടുതൽ ഉപയോഗിക്കപ്പെടുന്നത് ? അവിടെയും പലരുടെയും ഉദ്ധരണികൾ അനവസരത്തിലുള്ളതും അപൂർണവുമല്ലേ ആർക്കാണവയുടെ ആധികാരിതയെ കുറിച്ചു അന്വേഷിക്കാൻ സമയവും അവസരവും പൻഡിതരെന്നും പുണ്യവാളെരുന്നും അരിയപ്പെടുന്നവരെ അപ്പടി വിശ്വസിക്കയല്ലെ നിർവാഹമുള്ളൂ പാതിരാ പ്രസങ്ങകർ ഈണത്തിൽ ,തങ്ങളുടെ വാദ മുഖങ്ങൾ സ്ഥാപിക്കാനായി കാല രസൂലുള്ളാഹി ,കാല ല്ലാഹു അസ്സ വജൽ എന്നൊക്കെയുള്ള വാക്കുകളുടെ അകൻപടിയോടെ കാച്ചുന്ന നബി വചനങ്ങളെല്ലാം കുറാൻ സൂക്തങ്ങളും വേദ വാക്യങ്ങളും എത്രത്തോളം വിശ്വസിക്കാം ചരിത്രത്തെ ,ശാസ്ത്ര വിവരങ്ങളെ എത്ര വിശ്വസിക്കാം ഇത്രയും ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത് സ്വതന്ത്ര ചിന്തകൾ അഥവാ ഫ്രീ തിങ്കെർസ് എന്നാ ഗ്രൂപ്പിൽ ഒരു ഡോക്ക്ടരെന്നു അവകാശപ്പെട്ട ഒരാളുടെ ഒരു പരമാർശമാണു കുർ ആണ്‍ ഇടതു കയ് കൊണ്ടു തൊട്ടാൽ നരകത്തിൽ പോകുമെന്നു കുർ ആനിൽ ഉണ്ടെന്നാണു ആ പരമാർശം ഞാൻ കണ്ട കുർ ആണ്‍ പരിഭാഷകളിലൊന്നും തന്നെ അത്തരം ഒരു പരമാർശം കണ്ടില്ല അറിയുന്നവർ അറിയിക്കുക

Wednesday 8 April 2015

ഹർത്താൽ ചരിത്രപരമായ ഒരു ഭൌതിക വൈരുദ്ധ്യം


ഹർത്താൽ ചരിത്രപരമായ ഒരു ഭൌതിക വൈരുദ്ധ്യം ഹർത്താൽ ഒരു തന്തയില്ല താന്തോന്നിത്ത തന്ത്രം ഹർത്താൽ ഒരു താത്വിക പരിണാമ സിദ്ധി ഹർത്താൽ അന്തമില്ലാത്ത ഒരു ആചാരം ഹർത്താൽ ദുരാചാരം ദുര്വൃത്തികൾക്ക് ഒരു മറുമരുന്നു ഹർത്താൽ വിഷമയം വിഷമകരം വിസ്മയകരം ഹർത്താൽ വിഷം ഹരിക്കും വിഷഹാരി ഹർത്താൽ വിഷമം വന്നാൽ ആചരിക്കും ചടങ്ങു ഹർത്താൽ ആചാര്യൻ ആരെന്നു ആർക്കറിയണം ഹർത്താൽ എന്തിനെന്നു ആർക്കറിയണം ഹർത്താൽ മരിച്ചവരോട് ആദരം പ്രദർശിപ്പിക്കാനാവാം ഹർത്താൽ കൊന്നവനോട് പ്രതിഷേധം പ്രകടിപ്പിക്കാനാവാം ഹർത്താൽ ആഹ്വാനം ചെയ്യുന്നവന്നു ആളാകാനാവാം ഹർത്താൽ ആളുകൾ അനുകൂലിക്കുന്നില്ലെങ്കിലും ആർക്കു നഷ്ടം ഹർത്താൽ ആഹ്വാനം ചെയ്യുന്നവര്ക്കെന്തു നഷ്ടം ഹർത്താൽ നേട്ടം ആർക്കു ആഹ്വാനം ചെയ്യുന്നവർക്കോ ഹർത്താൽ നഷ്ടം സമൂഹത്തിന്നോ ,ആഹ്വാനം ചെയ്യുന്നവർക്കോ ഹർത്താൽ ആവാം ഹർത്താലിന്നെതിരെ ,ഹർത്താലിന്നായി ഹർത്താൽ ഹർത്താൽ ഹാ എന്തൊരു ഹരം എന്തൊരു പരിഹാരം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ മദാലസ കോഴ കേസ് മടുത്തപ്പോൾ ,പാളിയപ്പോൾ മദ്യ കേസ് ,അത് പാളിയപ്പോൾ മദ്യ കോഴ കേസ് മദ്യ കേസ് മടുത്തപ്പോൾ ഹർത്താൽ മദ്യവും മയക്കു മരുന്നും അഴിമതിയും അഴകൊഴംബാൻ അടിയും പിടിയും എല്ലാ പാപത്തിനും പരിഹാരം പലഹാരം ,ഹരം പകരും ഹർത്താൽ ചിലവില്ല ഹരം ഹർത്താൽ ,ഹരം പകരും ലഹരി ഹരം മദലാസ ഹരം അഴിമതി അധികാര ഹരം

Wednesday 1 April 2015

DISABLITY


പ്രത്യാശ p m mohamadali - Google+ http://blog.manoramaonline.com/httppmmohamadaliblogspotin http://pmmohamadali.blogspot.in/ is on the increase By the developments in science and technology and economic development more and more such people are finding useful vocation The care taking, up keep and development of such people individually is a hard task and very impractical So all responsibility for taking care and development of such people should be treated as a Social Responsibility Research plans should be chalked for this and schemes, be implemented Disability can be categorized into three broad groups 1) Physical 2) Mental 3) Social 4) The above classification is not mutually exclusive They closely interrelated and depenent The above classes have sub classes Among the classes ,which type of disability is more vulnerable and pathetic is a matter of dispute 5) Among the sub classification, itself has wide variation with regard to intensity of the disability Some may have slight disability and others mav have chronic disability Some have all type of disability in chronic form Disability should be addressed from all angles 6) Physical condition and mental condition are related Society has a tendency to look down of such people and families having such people 7) Having such people affect the economic and cultural and social life of other members of the family 8) Social handicap leads to mental depression and other deceases 9) Mental Disability is the most vunerable and distressing disability 10) All type of disabilities are not occurred ,not due to the acts of the persons concerned 11) Even in this civilized ,modern world ,there are so many who believe ,such pathetic condition comes ,due to the sins of the concerned,or the forfathers of the concerned In my opinion ,even genetic,disability ,that is the disability by birth is not the aftermath of the acts of the concerned 12) Even the disability ,happened by carelessness should not be judged as the result of the person concerned ,as none will willingly do any thing which make the disabled Think the condition of a mentally,physically woman ,hailing from a downtrodden scheduled tribe How pathetic,it wil be? 13) So the Disability should be addressed from all angles A total approach is the need of the hour for Developing India

Monday 30 March 2015

അടിമത്വം അമിതത്വം അത്ഏതു കാര്യത്തിലായാലും കളിയിലായാലും തുലയട്ടെ

അടിമത്വം അമിതത്വം അത്ഏതു  കാര്യത്തിലായാലും കളിയിലായാലും തുലയട്ടെ

p m mohamadali - Google+

http://blog.manoramaonline.com/httppmmohamadaliblogspotin
ബെറ്റും വാദ് വെപ്പും ചൂത് കളിയും ക്രികറ്റു കളിയും
കളിയോ ?/കച്ചവടമോ ? നേരമ്പോക്കോ?നേരം കളയലോ
സംസ്കാരമോ ?സംസ്കാരം പരിഷ്കരിക്കലോ ?സമന്വയമോ?
അടിമത്വമോ ?അടിമ സംസ്കാരത്തിൻ ബാക്കി പത്രമോ ?

ക്രിക്കറ്റാണു ഭാരതത്തിനു ലോക കായിക മേളകളിൽ
കാര്യമായ നേട്ടം കൊയ്യാൻ കഴിയും കായികാഭ്യാസം
ക്രിക്കറ്റിന്നു രാജ്യം നല്കും പ്രാധാന്യം കുത്തകകളെ
പ്രോത്സാഹിപ്പിക്കാനോ ?സാമാന്യ ജനങ്ങൾക്ക്‌ ഉന്മേഷം
ഉത്തേജനം ,സന്തോഷം, നല്കാനോ, സംസ്കാരം, വളർത്താനൊ?
ഉപകരിക്കുക ? രാജ്യ സംസ്കാരത്തിനു ,കാലാവസ്ഥക്ക്
ഉചിതമോ ? ഉത്തമമോ ?ഉരിയാടാമോ ഉത്തമ കളിയേത് ?
ക്രിക്കറ്റ് കളിയുടെ നേട്ട കോട്ട വിശകലനം നടത്തിയാൽ കിട്ടുന്നെന്താണു ?

ആർക്കാണ് നേട്ടം ?കുറെ കുത്തക കമ്പനിക്കാർക്ക്,പരസ്യക്കാർക്കു,അല്പം കളിക്കാർക്ക്‌,അല്പം അരങ്ങും കോപ്പും ഒരുക്കുന്നവർക്ക് വാദു വെപ്പുകാർക്കു,ക്രിക്കറ്റ് ആയി ബന്ധപ്പെട്ട ക്ലബ് അസോസിയേഷൻ  ഭാരവാഹികൾക്ക് പരിശീലകർക്കു    ചുരുക്കം ആസ്വദർക്കു അല്ലാതെ?
i will try to comply the rules and regulations of the group Concerned authorities will watch the compliance and do what they deem fit Tolerance is a good so also discipline None is perfect we may try to avoid draw backs
ക്രികറ്റിന്നായി ചിലവഴിക്കുന്ന ആളിന്നും അർത്ഥതിന്നും അനുസരിച്ചു സമയത്തിന്നും സംബത്തിന്നും തക്ക ഗുണം നമ്മുടെ നാട്ടിന്നു ,സംസ്കാരത്തിനു ലഭിക്കുന്നുണ്ടോ എന്ന് പഠനങ്ങൾ നടന്നിട്ടുണ്ടോ ?
ഇതൊരു ഗവേഷണം അർഹിക്കുന്ന വിഷയമല്ലേ ?

ക്രിക്കടിന്നു അമിത പ്രാധാന്യം നമ്മുടെ മാധ്യമങ്ങൾ നല്കുന്നില്ലേ ?
ആകാശ വാണി ,ദൂര ദർശൻ മുതലായവ പോലും ഉപകാര പ്രദമായ വാർത്ത ,വിദ്യാഭ്യാസ പരിപാടികൾ ഒഴിവാക്കി ക്രിക്കറ്റ് കമന്ററി  പ്രക്ഷേപണം ചെയ്യുന്നത് വെറും സാമ്പത്തികം നോക്കിയാണോ ?

ക്രികറ്റ് ഒരു സാമ്രാജ്യത്ത ,സാമ്പത്തിക സാംസ്കാരിക അധിനിവേഷത്തമല്ലെ കാഴ്ച്ച വെക്കുന്നത് ?
ക്രിക്കറ്റ് പണക്കാരുടെ ,പണം കൊണ്ടു കളിക്കുന്നവരുടെ പണിയില്ലാത്തവരുടെ കളിയല്ലേ ? പണി ചെയ്തു ജീവിക്കുന്നവരെ മോഹിപ്പിച്ചു ,പണി ഉപേക്ഷിച്ചു കളി കാണാനും കളിയെ കുറിച്ചു വാദ പ്രദിവാദം നടത്തി സമയം കളയാനും ജനങ്ങളിൽ അമിത ആവേശം ഉണ്ടാക്കുന്ന ഒരു മസ്തിഷ്ക പ്രക്ഷാളനം നടത്താനുള്ള സാംസ്കാരിക അധിനിവേശ ശ്രമം ഇല്ലെന്നു പറയാനൊക്കുമോ ?

ഈ കളി നമ്മുടെ കാലാവസ്ഥക്ക് യോജിച്ചതാണോ ?
ഈ കളി ബ്രിട്ടീഷ് ആധിപത്ത്യത്ത്തിന്റെ   അവശിഷ്ടമല്ലെ?ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന സ്ഥലങ്ങളിൽ മാത്രമല്ലേ ക്രിക്കടിന്നു അമിത പ്രാധാന്യം ലഭിക്കുന്നുള്ളൂ ?

മറ്റു കായിക മത്സരങ്ങളെക്കാൾ ,കളികളെക്കാൾ ക്രികടിന്നു അമിത പ്രാധാന്യം ലഭിക്കുന്നില്ലേ ?
ഇത്രയും പ്രാമുഖ്യവും പ്രോത്സാഹനവും അർഹിക്കുന്ന എന്ത് മേന്മയാണ് ക്രികടിന്നു മറ്റുള്ളവയെ താരതമ്യം ചെയ്യുമ്പോൾ ഉള്ളതു ?

ക്രികടിനെ വിമർശിക്കുന്നവർ നവ യുവ സംസ്കാരത്തിനു പൊരുപ്പിക്കുവാൻ പറ്റാത്തവർ എന്ന ഒരു അവബോധം സൃഷ്ടിക്കും lവിധത്തിൽ പരസ്യ പരചരണങ്ങൾ കൊടുബിരി കൊള്ളുന്ന കാഴ്ച നാട്ടിന്നു ഗുണമോ ?
ഇത്രയും സമയവും സമ്പത്തും ചിലവഴിക്കാൻ ആർക്കു കഴിയും ?
ആർഷ ഭാരതം അത്രയ്ക്ക് വളർന്നോ?ആദിവാസികളും പല വിത അടിമത്വങ്ങളും സഹിക്കുന്ന ഭാരതം ഈ സംസ്കാരവും സഹിക്കും
മതേതര സെക്കുലർ സംസ്കാരം വിജയിക്കട്ടെ അടിമത്വം അമിതത്വം അത്ഏതു  കാര്യത്തിലായാലും കളിയിലായാലും തുലയട്ടെ30/3/2015


Sunday 29 March 2015

മാറുന്നില്ലേ ആചാരങ്ങളും അനുഷ്ടാനങ്ങളും മാറി ചിന്തിച്ചാലോ


ശുചിത്വത്വത്തിന്നു ,ശുദ്ധിക്കു വളരെയധികം പ്രാധാന്യം നല്കുന്ന മതമാണ്‌ ഇസ്ലാം എന്നതിൽ ആർക്കും തർക്കം ഉണ്ടാക്കാൻ സാധ്യതയില്ല

ശുചിത്വം ഒരു ശീലമാണു ,സംസ്കാരമാണ് ശീലങ്ങൾ ചെറുപ്പം മുതൽക്കു ശീലിക്കെണ്ടതാണു അതൊരു ശീലമാക്കേണ്ടതാണു ശുചിത്വം വ്യക്തികവും സാമൂഹ്യവുമായ ഒരാവശ്യമാണു

മുസ്ലീങ്കൾ ശുചിത്വം മദ്രസകളിൽ ,സിലബസിൽ ,മുഖ്യ വിഷയമായി പഴയ കാലം മുതൽക്കു തന്നെ ഉൽപ്പെടുത്തിയിട്ടും ഉണ്ട് എങ്കിലും മുസ്ലിം സാമാന്യ ജനതയിൽ മറ്റു സമുദായങ്ങളെ അപേക്ഷിച്ചു കൂടുതൽ ശുചിത്വം ,വൃത്തി കാണപ്പെടാത്ത ത്തിന്റെ കാരണം എന്താണു ?
മുസ്ലീംകൾ നിത്യവും അഞ്ചു നേരമെങ്കിലും അംഗ ശുദ്ധി വരുത്തുന്നവരല്ലേ ? അംഗ ശുദ്ധിക്കു മുംബ് ദന്ത ശുദ്ധിയും ,അഴുക്കുകളും ,മെഴുക്കുകളും ഒഴുക്കി കളയാരില്ലേഅംഗ ശുദ്ധിയും ,ദേഹ ശുദ്ധിയും ശാരീരിക ശുധ്ധിയോടൊപ്പം മാനസിക ,ആത്മീയ ശുദ്ധിയും ഉദ്ധേശിച്ചല്ലേ നിർവഹിക്കുന്നത്?
എന്നിട്ടും മറ്റുള്ളവർക്കു മാതൃകയായ ഒരു ഉത്തമ സമുദായം ആയി ഇസ്ലാം വളരുന്നില്ല

ഇസ്ലാമിന്റെ സത്ത ഒരു സമുദായത്തിന്റെ ,വിഭാഗത്തിന്റെ കുത്തകയല്ല നന്മ ആര് പ്രവർത്തിച്ചാലും അത് ഇസ്ലാമികമാണു അത് മുസ്ലീംകൾ ഏറ്റെടുക്കേണ്ടതാണു പ്രോത്സാഹിപ്പിക്കേണ്ടതാണു സ്വച്ച ഭാരത്‌ പുതിയ പദ്ധതിയല്ല എങ്കിലും അതിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുന്നത് ഒരു മഹത് ,സത്കർമമാണു

പതഞ്ജലി മഹര്ഷി യോഗ യുടെ മുൻബ് ശാരീരിക ,മാനസിക ,ആത്മീയ ശുധ്ധിയുടെ ആവശ്യം അടിവരയിട്ടു പ്രഖ്യാപിക്കുന്നുണ്ട് യോഗാഭ്യാസം ഉപകാരപ്രദമാകണമെങ്കിൽ നിഷ്ടയോടെ കൃത്യ നിഷ്ടയോടെ അനുഷ്ടിക്കണം എങ്കിലത് ആരോഗ്യത്തിനു സാമൂഹ്യമായും  വയ്ക്തികതമായും നന്മ ചെയ്യും

നിത്യ നമസ്കാരം ഒരു നല്ല ശീലമാണു അതും ഒരു യോഗാഭ്യാസംപോലെ നിഷ്ടയോടെ കൃത്യമായി അനുഷ്ടിച്ചാൽ ശാരീരിക ,മാനസിക ,ആത്മീയ ഉണർവുണ്ടാകും ആനന്ദ ലബ്ധി ലഭിക്കും

അത് കൊണ്ടാണു ഇസ്ലാം സനാധന ധർമമാണെന്നു എന്ന് പറയുന്നത്  ഇസ്ലാം മത പ്രകാരം എല്ലാ സ്ഥലങ്ങളിലും  പ്രവാചകർ വന്നിരുന്നു ,അവരെയെല്ലാം  ഇസ്ലാം അമ്ഗീകരിക്കുന്നും  ഉണ്ടല്ലോ  
ഇസ്ലാം വിഭാവനം ചെയ്യും വിധം പൊതു ശുദ്ധീകരണത്തിന്നു സംവിധാനങ്ങൾ വളരട്ടെ

മുസ്ലിം പള്ളികളിലെ പോലെ എല്ലാ പൊതു ഇടങ്ങളിലും ശുദ്ധീകരണ സംവിധാനങ്ങൾ ,അമ്പലത്തിലും ,മറ്റു ആരാധനാ ആലയങ്ങളിലും ഉണ്ടാകട്ടെ  അമ്പല കുളങ്ങളെ ,മുസ്ലിം പല്ലികളികളിലെ സംവിധാനങ്ങൾ
ജാതി മത ലിംഗ വ്യത്യാസം കൂടാതെ പൊതു ജനങ്ങൾക്ക്‌ ഉപകാരപ്രദമാകട്ടെ
ശാരീരിക മാനസിക ശുധ്ധിയെയും,ശുചിത്വത്തിന്റെയും സാമൂഹ്യ ,വ്യക്തിഗത പ്രസക്തിയും അവയുടെ പരസ്പര ബന്ധത്തിന്നെയും ഊന്നി പറയാനാണ് ഞാൻ ഉദ്ധേശിച്ചത്  പ്രായോഗിക തലത്തിൽ നമസ്കാരവും ,യോഗയും മറ്റും അത് കൊണ്ടു ഉദ്ധേശിച്ച ഫലം തരാത്തത്തിന്റെ കാരണം അവ ഒരു ശീലം ,ഒരു ആചാരം ,ഒരു അനുഷ്ടാനം ,ചടങ്ങ് എന്ന നിലക്ക് ആത്മാർഥത ഇല്ലാതെ ,കൃത്യ നിഷ്ടയില്ലാതെ ,പൊരുളറിയാതെ ചെയ്യുന്നതിന്നാലാണു
അമ്പലങ്ങളും പള്ളികളും അടുത്തടുത്ത് ,കവലകൾ തോറും കാണാം എങ്കിലും ,കൂണു പോലെ എണ്ണത്തിൽ അധികരിക്കുന്നെങ്കിലും അവ വേണ്ടും വിധം വിനിയൊഗിക്കപ്പെടുന്നില്ല  അമ്പലങ്ങളും പള്ളികളും പൊതു സ്വത്താണ് അവ എല്ലാവർക്കും ഉപകാര പ്രദമാകണം അവയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും വിവിധ മതങ്ങളും വിശ്വാസങ്ങളും അനുസരിച്ചു വ്യത്യസ്തമാണ്  എങ്കിൽ കൂടി ശുചിത്വം ,ശൗച്യാലായ സൗകര്യം ,വിശ്രമ സൗകര്യം എന്നിവ അമ്പലത്തിലെ ആയാലും ,പള്ളിയിലെ ആയാലും എല്ലാവർക്കും ആണ്‍ പെണ് വ്യത്യാസമില്ലാതെ ഉപയോഗിക്കാമെന്ന ഒരു രീതി ,സംസ്കാരം വളര്ത്തി എടുത്താൽ അത് പൊതു വിശ്രമ ,ശൗച്യാലയ സൗകര്യം കുറവാനെന്നതിന്നു ഒരു ചെറിയ പരിഹാരമാകും വേണമെങ്കിൽ ഒരു ചെറിയ തുക കാണിക്ക ആയി സ്വീകരിക്കുകയുമാകാം

അമ്പലങ്ങള്ക്കും പള്ളികൾക്കും മുടക്കുന്ന തുകക്ക് ഒരു സാമൂഹ്യ നേട്ടവും ആയി കാണാം പരിസരവും അത്തരം സൗകര്യങ്ങളും പൊതു ഇടങ്ങളും ശുചീകരിക്കുന്നത്  ഒരു ആരാധന ആക്കി മാറ്റാം മുട്ടു കുത്തുന്നതിന്നും ഉരുളുന്നതിന്നും പകരം പൊതു സ്ഥലം വൃത്തിയാക്കൽ യത്നം എന്ന ആചാരം ,അനുഷ്ടാനം



മാറുന്നില്ലേ ആചാരങ്ങളും അനുഷ്ടാനങ്ങളും  മാറി ചിന്തിച്ചാലോ